സംസ്ഥാനത്തെ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 56,920 രൂപയും ഗ്രാമിന് 7115 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇന്നലെ സ്വർണ വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ വിവിധ മാറ്റങ്ങളാണ് സ്വർണ വിലയെ സാരമായി ബാധിക്കുന്നത്.
18 കാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 5875 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വില ഒരു രൂപ കുറഞ്ഞു. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം.
ഡിസംബറിലെ സ്വർണവില (പവനിൽ)
ഡിസംബർ 01: 57,200
ഡിസംബർ 02: 56,720
ഡിസംബർ 03: 57,040
ഡിസംബർ 04: 57,040
ഡിസംബർ 05: 57,120
ഡിസംബർ 06: 56,920