സ്വര്‍ണവില ഇടിഞ്ഞു; കുറഞ്ഞത് പവന് 480 രൂപ
- സ്വര്‍ണം ഗ്രാമിന് 7090 രൂപ
- പവന് 56720 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം അവസാനിക്കുന്നില്ല. സ്വര്‍ണവില ഇന്ന് സാമാന്യം ഭേദപ്പെട്ട നിലയില്‍ കുറഞ്ഞു. ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്.
സ്വര്‍ണം ഗ്രാമിന് 7090 രൂപയുടെ പവന് 56720 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
ശനിയാഴ്ചയും പൊന്നിന് നേരിയ വിലക്കുറവ് ഉണ്ടായിരുന്നു. അന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.
22 കാരറ്റ് സ്വര്‍ണവിലക്കനുസൃതമായി 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5860 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
എന്നാല്‍ വെള്ളിവിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല. ഗ്രാമിന് 97 രൂപയാണ് വിപണിവില.
ഒക്ടോബര്‍ 31ന് പവന് 59640 രൂപ എന്ന സര്‍വകാല റെക്കാര്‍ഡിലെത്തിയശേഷം സ്വര്‍ണവില കുറയുകയും പിന്നീട് വര്‍ധിക്കുകയുമാണ്. അന്താരാഷ്ട്ര പ്രവണതകള്‍ പൊന്നിന് സ്ഥിരത നല്‍കുന്നില്ല.