പൊന്നിന് നേരിയ വില വര്‍ധന

  • സ്വര്‍ണം ഗ്രാമിന് 7140 രൂപ
  • പവന് 57120 രൂപ

Update: 2024-12-05 04:51 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് നേരിയ വില വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7140 രൂപയും പവന് 57120 രൂപയുമായി ഉയര്‍ന്നു.

എന്നാല്‍ ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. നിലവിലെ ആഗോള പ്രവണതകള്‍ സ്വര്‍ണവില ഉയരാനാണ് കാരണമാകുക.  ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നതും ബിറ്റ്‌കോയിന്‍ സര്‍വകാല റെക്കാര്‍ഡിട്ട് ഒരുലക്ഷം ഡോളര്‍ കടന്നതും പൊന്നിന് ഭീഷണിയാണ്.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലവര്‍ധനവുണ്ടായി. ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ച് 5895 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് ഒരു രൂപയുയര്‍ന്ന് 99 രൂപയായി വര്‍ധിച്ചു. 

Tags:    

Similar News