മുന്നേറ്റം തുടർന്ന് സ്വർണം

  • വെള്ളിവിലയും ഉയര്‍ന്നു

Update: 2023-09-19 06:18 GMT

സംസ്ഥാനത്തെ സ്വര്‍ണവില  തുടര്‍ച്ചയായ നാലം ദിവസവും ഉയര്‍ന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 15 രൂപയുടെ വര്‍ധനയോടെ 5520 രൂപയില്‍ എത്തി. പവന് 44,160 രൂപ, 120 രൂപയുടെ വര്‍ധന. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 14 രൂപയുടെ വര്‍ധനയോടെ, 6,022 രൂപയിലെത്തി. പവന് 48176 രൂപ, 112 രൂപയുടെ വര്‍ധന.

യുഎസിലെ തൊഴില്‍ സമരവും ഡോളറിന്‍റെ മൂല്യമിടിഞ്ഞതും ഫെഡ് റിസര്‍വ് യോഗത്തിനു മുന്നോടിയായുള്ള ജാഗ്രതയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ ആഗോളതലത്തില്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ഔണ്‍സിന് 1930-1935 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

സംസ്ഥാനത്തെ വെള്ളിവിലയും ഇന്ന് ഉയര്‍ന്നും. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 10 പൈസയുടെ വര്‍ധനയോടെ 78.30 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 626.40 രൂപ. ഇന്ന് 1 ഡോളറിന് 83.28 രൂപ എന്ന നിലയാണ് കറന്‍സി വിനിമയം നടക്കുന്നത്.



Tags:    

Similar News