വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

2021 ഒക്ടോബറില്‍ ഇന്ത്യയുടെ കരുതല്‍ ശേഖരം ഏറ്റവും ഉയര്‍ന്ന നിലയായ 645 ഡോളറിലെത്തിയിരുന്നു

Update: 2023-09-23 09:07 GMT

ഈ വര്‍ഷം സെപ്റ്റംബര്‍ 15-ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 867 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 593.037 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സെപ്റ്റംബര്‍ 22-ന് അറിയിച്ചു.

സെപ്റ്റംബര്‍ 8-ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 4.99 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 593.90 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഇടിഞ്ഞ് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍.

2021 ഒക്ടോബറില്‍ ഇന്ത്യയുടെ കരുതല്‍ ശേഖരം ഏറ്റവും ഉയര്‍ന്ന നിലയായ 645 ഡോളറിലെത്തിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ആഗോളതലത്തിലുണ്ടായ സംഭവവികാസങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. അതില്‍ നിന്ന് രൂപയെ സംരക്ഷിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ ശ്രമങ്ങളാണു കരുതല്‍ ശേഖരത്തിലെ ഇടിവിനു കാരണം.

സെപ്റ്റംബര്‍ 15-ന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരത്തിന്റെ ഒരു പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റ്‌സില്‍ 511 ദശലക്ഷം ഡോളറിന്റെ ഇടിവുണ്ടായി. ഇപ്പോള്‍ ഇത് 525.915 ബില്യണ്‍ ഡോളറാണ്.

വിദേശ നാണയ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര കറന്‍സികളുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളാണു ഫോറിന്‍ കറന്‍സി അസറ്റ്‌സിനെ സ്വാധീനിക്കുന്നത്.

സെപ്റ്റംബര്‍ 15-ന് അവസാനിച്ച ആഴ്ചയില്‍ സ്വര്‍ണ ശേഖരത്തിലും ഇടിവ് രേഖപ്പെടുത്തി. 384 മില്യന്‍ ഡോളറിന്റെ ഇടിവാണുണ്ടായതെന്ന് ആര്‍ബിഐ അറിയിച്ചു. അതേസമയം സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 32 ദശലക്ഷം ഡോളറിന്റെ വര്‍ധനയോടെ 18.092 കോടിയിലെത്തി.

Tags:    

Similar News