ഹോളിഡേ മൂഡില്‍ റബര്‍; വന്‍ ചരക്ക് നീക്കവുമായി ഏലം

  • കുരുമുളക്‌ താഴ്‌ന്ന വിലയ്‌ക്ക്‌ കൈമാറാൻ കർഷകർക്ക്‌ താൽപര്യം കുറഞ്ഞു

Update: 2024-02-07 12:47 GMT

ഏലം വിളവെടുപ്പ്‌ അവസാനിക്കുന്നതിനാൽ ലേലത്തിൽ വരവ്‌ ചുരുങ്ങുമെന്ന നിഗമനത്തിലായിരുന്നു ഉൽപാദകർ. ഓഫ്‌ സീസണിൽ വിലയിൽ കുതിച്ചു ചാട്ടവും ഹൈറേഞ്ച്‌ കണക്ക്‌ കൂട്ടിയെങ്കിലും കാർഷിക മേഖലയെ ഞെട്ടിക്കും വിധം ശക്തമായ ചരക്ക്‌ പ്രവാഹമായിരുന്നു ലേല കേന്ദ്രങ്ങളിൽ മൂന്ന്‌ ദിവസങ്ങളിൽ, ലേലത്തിന്‌ ഇറങ്ങിയത്‌ മൂന്നര ലക്ഷം കിലോ ഏലക്കയാണ്‌. പീക്ക്‌ സീസണിൽ പോലും ഇത്തരത്തിൽ ഏലക്ക വിൽപ്പനയ്‌ക്ക്‌ ഇറങ്ങാറില്ലെന്ന്‌ കർഷകർ. ശരാശരി ഇനങ്ങൾ 1476 രൂപയിലും മികച്ചയിനങ്ങൾ 1994 രൂപയിലും ഇടപാടുകൾ നടന്നു.

ഹോളിഡേ മൂഡിലേയ്‌ക്ക്‌ റബർ വിപണികൾ

ഏഷ്യൻ റബർ വിപണികൾ ഹോളിഡേ മൂഡിലേയ്‌ക്ക്‌ തിരിയുന്നു. ലൂണാർ പുതുവത്സര അവധി ദിനങ്ങൾ മുന്നിൽ കണ്ടുള്ള ചരക്ക്‌ സംഭരണം നേരത്തെ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കിയിരുന്നു. ചൈനീസ്‌ വ്യവസായികളിൽ നിന്നുള്ള ഡിമാന്‍റ് വാർത്ത ഇന്ത്യൻ മാർക്കറ്റിലും ചലനമുളവാക്കി. ടയർ കമ്പനികൾ കരുതലോടെ സംസ്ഥാനത്തെ വിപണികളെ സമീപിച്ചതിനാൽ നാലാം ഗ്രേഡ്‌ റബർ 16,000 രൂപയിലും അഞ്ചാം രേഗഡ്‌ 16,000 രൂപയിലും വിപണനം നടന്നു.

കുരുമുളക്‌  

കുരുമുളക്‌ താഴ്‌ന്ന വിലയ്‌ക്ക്‌ കൈമാറാൻ കർഷകർക്ക്‌ താൽപര്യം കുറഞ്ഞു. ഇത്‌ മനസിലാക്കി അന്തർസംസ്ഥാന ഇടപാടുകാർ വില ഉയർത്താൻ നീക്കം നടത്തി. മുളക്‌ വിളവെടുപ്പ്‌ പുരോഗമിച്ചെങ്കിലും വിപണികളിലേയ്‌ക്കുള്ള ചരക്ക്‌ വരവ്‌ ശക്തമല്ല. ഉൽപാദനം പല ഭാഗങ്ങളിലും കർഷകരുടെ കണക്ക്‌ കൂട്ടലിന്‌ ഒത്ത്‌ ഉയർന്നില്ലെന്ന സൂചനയുമുണ്ട്‌.  


Full View


Tags:    

Similar News