കുരുമുളക് വില ഇടിഞ്ഞു, നാളികേരത്തിന് വിലക്കയറ്റം

Update: 2024-11-19 12:46 GMT

റബർ അവധി നിരക്കുകളിലെ ഉണർവ് ഏഷ്യൻ വിപണികളെ സജീവമാക്കി. ഒരാഴ്ച്ചയ്ക്ക് ശേഷം ജപ്പാനിൽ റബർ അവധി നിരക്ക് ഉയർന്നത് ഇതര രാജ്യങ്ങളിലും റബറിൽ അനുകൂല തരംഗത്തിന് അവസരം ഒരുക്കി. ഇതിനിടയിൽ പശ്ചിമേഷ്യൻ സംഘർഷം രുക്ഷമാക്കുന്നത് ക്രൂഡ് ഓയിലിനൊപ്പം കൃത്രിമ റബർ വിലയും ഉയർത്തുമെന്ന സൂചന തായ്ലാൻറ് അടക്കമുള്ള രാജ്യങ്ങളിൽ റബർ നേട്ടമാക്കി. ബാങ്കോക്കിൽ ഷീറ്റ് വിലകിലോ 186 രൂപയിൽ നിന്നും 188 രൂപയായി കയറിയത് മുൻ നിർത്തി ഇന്ത്യൻ ടയർ നിർമ്മാതാകളും വില ഉയർത്തുമെന്ന കാർഷിക മേഖല കണക്ക് കൂട്ടിയെങ്കിലും കൊച്ചി, കോട്ടയം വിപണികളിൽ നാലാംഗ്രേഡ് 182 രൂപയിൽ സ്റ്റെഡിയായി നിലകൊണ്ടു.

ഉത്സവകാല ഡിമാൻറ്റിൽ ഏലക്ക വില പെടുന്നനെ മുന്നേറുന്നത് കണ്ട് ഒരുവിഭാഗം ഇടപാടുകാർ രംഗത്ത് നിന്ന് അൽപ്പം പിൻവലിഞ്ഞു. ക്രിസ്തുമസ്‐പുതുവത്സര ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്ന സന്ദർഭമാണെങ്കിലും വാങ്ങൽ താൽപര്യംപ്രകടിപ്പിക്കാതെ ലേലത്തിൽ നിരക്ക് താഴ്ത്താൻ ശ്രമംനടന്നു. 2024 ലെ ഏറ്റവും ഉയർന്ന വിലയായ 2935 രൂപയിലേയ്ക്ക് ഇന്നലെ ചുവടുവെച്ച ശരാശരി ഇനങ്ങൾ ഇന്ന് 2715 രൂപയായിതാഴ്ന്നു. മികച്ചയിനങ്ങൾ 3183 രൂപയിലും കൈമാറി. മൊത്തം 53,196 കിലോഏലക്കയുടെ ലേലം നടന്നു.

കുരുമുളക് വില ക്വിൻറ്ലിന് 400 രൂപ ഇടിഞ്ഞു. രണ്ട് ദിവസത്തിനിടയിൽ 800 രൂപയുടെ വില തകർച്ചയാണ് ഉൽപ്പന്നത്തിന് സംഭവിച്ചത്. സീസൺ ആരംഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കമെന്ന നിലയ്ക്ക് ഉൽപ്പന്നം കരുത്ത് തിരിച്ചുപിടിക്കുമെന്ന നിഗനമത്തിലാണ് കാർഷികമേഖല. ഇതിനിടയിൽ ഇറക്കുമതി ചരക്ക് കലർത്തി ഹൈറേഞ്ച് മുളക് വിൽപ്പനയ്ക്ക് ഇറക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തിയതും തിരിച്ചടിയായി. അൺ ഗാർബിൾഡ് കുരുമുളക് 62,400 രൂപയായും ഗാർബിൾഡ് 64,400 രൂപയായുംതാഴ്ന്നു.

പച്ചതേങ്ങയുടെ റെക്കോർഡ് വിലകണ്ട് മില്ലുകാർ ഉയർന്ന വിലയ്ക്ക് കൊപ്ര സംഭരിക്കാൻ ഇറങ്ങി. വ്യവസായികളിൽ നിന്നുള്ള വർദ്ധിച്ച ഡിമാൻറ്റിൽ കൊപ്ര ക്വിൻറ്റലിന് 14,200 രൂപയിലേയ്ക്ക് ഉയർന്നു. വെളിച്ചെണ്ണ 200 രൂപയുടെ മികവിൽ 21,100 രൂപയായി. തമിഴ്നാട്ടിലും ഇന്ന് എണ്ണവിലകയറി. ഇതിനിടയിൽ ഗ്രാമീണമേഖലകളിൽ പച്ചതേങ്ങ വിലയിലും വർദ്ധന ദൃശ്യമായി.

Tags:    

Similar News