സസ്യഎണ്ണകളുടെ ഇറക്കുമതി വര്‍ധിച്ചു

  • പാമോയില്‍ ഇറക്കുമതി നാലുമാസത്തെ ഉയര്‍ന്ന നിലയില്‍
  • സൂര്യകാന്തി എണ്ണ ഇറക്കുമതി ഇരട്ടിയായി

Update: 2024-01-03 11:26 GMT

ഡിസംബറിലെ പാമോയില്‍ ഇറക്കുമതി നാലുമാസത്തെ ഉയര്‍ന്നനിലയിലെത്തി. മത്സരാധിഷ്ഠിത വിലകള്‍ കാരണം ശുദ്ധീകരിച്ച പാമോലിന്‍ വാങ്ങലുകള്‍ ഉയര്‍ന്നുവന്നതിനാലാണ് ഇറക്കുമതി വര്‍ധിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സസ്യ എണ്ണകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ഇന്ത്യ ഇറക്കുമതി വര്‍ധിപ്പിക്കുമ്പോള്‍ മുന്‍നിര പാമോയില്‍ ഉല്‍പ്പാദകരായ ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും പാം ഓയില്‍ സ്റ്റോക്ക് കുറയ്ക്കാനും ബഞ്ച്മാര്‍ക്ക് ഫ്യൂച്ചറുകള്‍ പിന്തുണയ്ക്കാനും അത് സഹായിക്കും.

ഇന്ത്യയുടെ ഡിസംബറിലെ പാം ഓയില്‍ ഇറക്കുമതി മുന്‍ മാസത്തേക്കാള്‍ 1.9 ശതമാനം ഉയര്‍ന്ന് 886,000 മെട്രിക് ടണ്ണായി. ഈ മാസത്തെ ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതി 47 ശതമാനം ഉയര്‍ന്ന് 252,000 ടണ്ണായി.

ക്രൂഡ് പാം ഓയിലിന്റെ റിഫൈനിംഗ് മാര്‍ജിന്‍ ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് നെഗറ്റീവ് ആയിരുന്നു. അതേസമയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ശുദ്ധീകരിച്ച പാം ഓയില്‍ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നുമുണ്ട്. വാങ്ങുന്നവര്‍ക്ക് ഇത് ലാഭകരമാണ്.

മുംബൈ തുറമുഖത്ത് റിഫൈന്‍ഡ് ബ്ലീച്ച്ഡ് ഡിയോഡറൈസ്ഡ് (ആര്‍ബിഡി) പാമോലിന്‍ വില ക്രൂഡ് പാം ഓയിലിനെ അപേക്ഷിച്ച് ടണ്ണിന് 25 ഡോളര്‍ കുറവാണെന്ന് ഡീലര്‍മാര്‍ പറഞ്ഞു.

ഇന്‍ഡസ്ട്രി ബോഡി സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) ഡിസംബറിലെ ഇറക്കുമതി സംബന്ധിച്ച വിവരങ്ങള്‍ ജനുവരി പകുതിയോടെ പ്രസിദ്ധീകരിക്കും.

ഡിസംബറില്‍ സൂര്യകാന്തി എണ്ണ ഇറക്കുമതി ഇരട്ടിയായി വര്‍ധിച്ച് 263,000 ടണ്‍ ആയി. ഇത് മൂന്നുമാസത്തെ ഉയര്‍ന്ന ഇറക്കുമതിയാണ്. ഉയര്‍ന്ന പാം ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ഇന്ത്യയുടെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതി 1.3 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തി. ഇത് ഒരു മാസം മുമ്പത്തേതിനേക്കാള്‍ 13.3% വര്‍ധിച്ചു, ഡീലര്‍മാര്‍ പറഞ്ഞു.

വിതരണത്തിലെ വര്‍ധനവ് സൂര്യകാന്തി എണ്ണയെ ഉയര്‍ന്ന മത്സരക്ഷമതയുള്ളതാക്കി, പാമോയിലിന്റെ താങ്ങാനാവുന്ന വിലയില്‍ എത്തിയിരിക്കുന്നു.

ഡിസംബറിലെ സോയഓയില്‍ ഇറക്കുമതി ഒരു മാസം മുമ്പത്തേതില്‍ നിന്ന് 1.4% ഉയര്‍ന്ന് 152,000 ടണ്ണായി. എന്നാല്‍ നെഗറ്റീവ് റിഫൈനിംഗ് മാര്‍ജിനുകളും എതിരാളികളായ എണ്ണകളേക്കാള്‍ ഉയര്‍ന്ന പ്രീമിയവും കാരണം കഴിഞ്ഞ മാര്‍ക്കറ്റിംഗ് വര്‍ഷത്തിലെ ശരാശരി ഇറക്കുമതി 306,000 ടണ്ണില്‍ താഴെയാണെന്ന് ഡീലര്‍മാര്‍ കണക്കാക്കുന്നു. ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പാമോയില്‍ വാങ്ങുന്നത്, അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.

Tags:    

Similar News