സുഗന്ധറാണിയുടെ വില ഉയരുന്നു, കർഷകർ പ്രതീക്ഷയിൽ

Update: 2024-12-06 12:48 GMT

തമിഴ്നാട്ടിലെ മില്ലുകാർ സംഘടിതമായി വെളിച്ചെണ്ണ വില ഇന്ന് ഉയർത്തിയെങ്കിലും കൊപ്ര വില വർദ്ധിപ്പിക്കാൻ അവർ തയ്യാറായില്ല. സ്റ്റോക്കുള്ള വെളിച്ചെണ്ണ പരമാവധി ഉയർന്ന വിലയ്ക്ക് വിറ്റുമാറാനുള്ള ശ്രമങ്ങളാണ് അയൽ സംസ്ഥാനത്തെ മില്ലുകാർ നടത്തിയത്. ഇതിനിടയിൽ വാരാന്ത്യമായതോടെ അയ്യപ്പഭക്തരിൽ നിന്നും നാളികേരത്തിനുള്ള ആവശ്യം ഇരട്ടിച്ചത് വിപണിയെ പിരിമുറുക്കത്തിലാക്കി. കാങ്കയം, പൊള്ളാച്ചി, ഉടുമൽപ്പേട്ട, കോയപത്തുർ വിപണികളിൽ പച്ചതേങ്ങ വില വർദ്ധിച്ചു. കേരളത്തിലെ പ്രമുഖ വിപണികളിൽ വെളിച്ചെണ്ണ, കൊപ്രവിലകൾ സ്റ്റെഡിയായി നിലകൊണ്ടു.

ഇടുക്കിയിൽ നടന്ന സുഗന്ധറാണിയുടെ വില വീണ്ടും ഉയരുന്നുസുഗന്ധറാണിയുടെ വില വീണ്ടും ഉയരുന്നു എത്തിയ ചരക്കിൽ ഏറിയ പങ്കും വിറ്റഴിഞ്ഞു, വിളവെടുപ്പ് പുരോഗമിക്കുന്ന വേളയിലും ഏലക്കയോട് ഇടപാടുകാർ കാണിക്കുന്ന അമിതാവേശം കണക്കിലെടുത്താൽ ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകളുടെ കരുതൽ ശേഖരം കുറഞ്ഞതായാണ് സൂചന. വിദേശ ഓർഡർ ലഭിച്ച കയറ്റുമതിക്കാരും ഏലക്ക സംഭരണത്തിക്കാൻ ഉത്സാഹിച്ചു. ശരാശരി ഇനങ്ങൾ കിലോ 2943 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 3400 രൂപയിലും കൈമാറി. ലേലത്തിന് വന്ന 46,740 കിലോഗ്രാം ഏലക്കയിൽ 46,476 കിലോയും വിറ്റഴിഞ്ഞു.

സംസ്ഥാനത്തെ റബർ വിപണികളിൽ ഉൽപ്പന്ന വില സ്റ്റെഡിയായി നീങ്ങി. മുഖ്യ വിപണികളിൽ നാലാംഗ്രേഡ് 19,500 രൂപയിലും അഞ്ചാം ഗ്രേഡ് 19,200 രൂപയിലും വിപണനം നടന്നു. കാലാവസ്ഥ മാറ്റം കണ്ട് മദ്ധ്യ കേരളത്തിലെ സ്റ്റോക്കിസ്റ്റുകൾ റബർ ഷീറ്റ് വിൽപ്പന നടത്തുന്നുണ്ട്. ഏഷ്യയിലെ പ്രമുഖ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ താൽപര്യം കാണിച്ചത് ജപ്പാൻ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളെ സജീവമാക്കി. ബാങ്കോക്കിൽ ഷീറ്റ് വില 21,035 രൂപയായി ഉയർന്നു.

Tags:    

Similar News