ഏലം വിപണിയില്‍ മാന്ദ്യം

മെച്ചപ്പെട്ട കാലാവസ്ഥയില്‍ ഉത്പാദനം കുതിച്ച് ഉയര്‍ന്നുവെങ്കിലും വില ഇടിവില്‍ ആശങ്കപ്പെട്ടാണ് ഇന്ന് ഏലം കര്‍ഷകര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. അനുദിനം കൂടി വരുന്ന ഉത്പാദന ചെലവും കര്‍ഷകരെ വീര്‍പ്പ്മുട്ടിക്കുന്നുണ്ട്. ആഭ്യന്തര വിപണിയില്‍ ഏലത്തിന്റെ വില കിലോയ്ക്ക് രൂപ 850 നും 900 നും ഇടയിലാണ്. കര്‍ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഏലത്തിന്റെ ഉത്പാദന ചെലവ് ഇന്ന് കിലോയ്ക്ക് 750 രൂപയോളം വരും. 2021 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുണ്ടായ വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ ഇടപാടുകാര്‍ വലിയ തോതില്‍ സംഭരണം നടത്തിയത് ഏല കര്‍ഷകരെ […]

Update: 2022-01-31 20:54 GMT

മെച്ചപ്പെട്ട കാലാവസ്ഥയില്‍ ഉത്പാദനം കുതിച്ച് ഉയര്‍ന്നുവെങ്കിലും വില ഇടിവില്‍ ആശങ്കപ്പെട്ടാണ് ഇന്ന് ഏലം കര്‍ഷകര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. അനുദിനം കൂടി വരുന്ന ഉത്പാദന ചെലവും കര്‍ഷകരെ വീര്‍പ്പ്മുട്ടിക്കുന്നുണ്ട്. ആഭ്യന്തര വിപണിയില്‍ ഏലത്തിന്റെ വില കിലോയ്ക്ക് രൂപ 850 നും 900 നും ഇടയിലാണ്. കര്‍ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഏലത്തിന്റെ ഉത്പാദന ചെലവ് ഇന്ന് കിലോയ്ക്ക് 750 രൂപയോളം വരും.

2021 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുണ്ടായ വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ ഇടപാടുകാര്‍ വലിയ തോതില്‍ സംഭരണം നടത്തിയത് ഏല കര്‍ഷകരെ വെട്ടിലാക്കിയിട്ടുണ്ട്. ആഭ്യന്തര, രാജ്യാന്തര വിപണിയില്‍ ഏലത്തിന് വന്‍ ഡിമാന്റുള്ളത് ശുഭ സൂചനയാണ്. പുതുവര്‍ഷത്തിന്റെ അടുത്ത മാസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Tags:    

Similar News