നാസ്ഡാക്ക് അരങ്ങേറ്റത്തിൽ ആമിന് 25% പ്രീമിയം

  • 56.10 ഡോള്ലെറിലാണ് ലിസ്റ്റ് ചെയ്തത്
  • 63.59 ഡോളറിൽ ക്ലോസ് ചെയ്തു

Update: 2023-09-15 12:06 GMT

സോഫ്റ്റ്ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ചിപ്പ് ഡിസൈൻ കമ്പനിയായ ആം ഹോൾഡിംഗ്സ്  ഓഹരികൾ  56 . 10 ഡോളറില്‍ ലിസ്റ്റ്ചെയ്തു.  ഇഷ്യു വില ഓഹരിയൊന്നിന്   51 ഡോളറായിരുന്നു.   വ്യാപാരത്തിന്റെ ആദ്യ ദിനത്തിൽ ഏകദേശം 25 ശതമാനം ഉയർന്നാണ്  ക്ലോസ് ചെയ്തത്. 

56.10 ഡോളറിൽ ആരംഭിച്ച വ്യാപാരം 63.59 ഡോളറിലാണ് ക്ലോസ് ചെയ്തത്.  ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പൊതു വിപണിയിലേക്ക് മൂലധന ശേഖരണവുമായി  എത്തുന്നത്.  ബ്രിട്ടീഷ് ചിപ്പ് ഡിസൈനർക്ക് 6500  കോടി ഡോളർ മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്.

ആമിന്റെ ശക്തമായ പ്രകടനം സൂചിപ്പിക്കുന്നത് നിക്ഷേപകർക്ക്  ഈ കമ്പനിയോടുള്ള വിശ്വാസവും താല്പര്യവുമാണ്. വിപണന ശ്രേണിയുടെ ഏറ്റവും ഉയർന്ന ഇഷ്യൂ വില നിശ്ചയിച്ചതിന് ശേഷം ബുധനാഴ്ച ആം 5450  കോടി ഡോളർ മൂല്യത്തിൽ എത്തിയിരുന്നു.

കമ്പനിയുടെ 90 ശതമാനം ഓഹരികളും നിയന്ത്രിക്കുന്നത് സോഫ്റ്റ് ബാങ്കാണ്. ഇഷ്യൂവിലൂടെ 95.5 ദശലക്ഷം ഓഹരികളാണ് വിറ്റത്.

 ആമിന്‍റെ വിജയം ആഗോള പ്രാഥമിക വിപണിക്ക് ഊർജം പകരുമെന്നാണ് വിലയിരുത്തുന്നത്. ഗ്രോസറി ഡെലിവറി സർവീസ് ഇൻസ്‌റ്റാകാർട്ട്, ജർമ്മൻ ഫുട്‌വേർ നിർമ്മാതാക്കളായ ബിർക്കൻസ്റ്റോക്ക്, മാർക്കറ്റിംഗ് ഓട്ടോമേഷൻ പ്ലാറ്റ്‌ഫോം ക്ലാവിയോ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ വരും ആഴ്‌ചകളിൽ പബ്ലിക് ഇഷ്യുവിനായി ഒരുങ്ങുകയാണ്. ഈ ഐ‌പി‌ഒകൾ വിജയിക്കുകയാണെങ്കിൽ, അവ 2024 ൽ സ്റ്റോക്ക് മാർക്കറ്റ് ലോഞ്ചുകളുടെ ഒരു തരംഗത്തിന് കാരണമാകുമെന്ന് ബാങ്കർമാരും വിശകലന വിദഗ്ധരും അഭിപ്രായപെടുന്നുണ്ട്.

Tags:    

Similar News