വിദേശ നിക്ഷേപകരുടെ 1,100 കോടി രൂപയുടെ വാങ്ങൽ വിപണിക്ക് ആശ്വാസം

ഡെല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ 1,100 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തുകയും, നിരന്തരമായ വില്‍പ്പനയിൽ നിന്ന് പിൻമാറുകയും ചെയ്തത് വിപണിക്ക് ആശ്വാസം പകരുന്നു. ജൂണില്‍ അവർ ഓഹരികളില്‍ നിന്ന് 50,145 കോടി രൂപ പിന്‍വലിച്ചിരുന്നു. 61,973 കോടി രൂപ ഓഹരികളില്‍ നിന്ന് പിന്‍വലിച്ച 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഒഴുക്കായിരുന്നു ജൂണിലേതെന്ന് ഡിപ്പോസിറ്ററി കണക്കുകൾ കാണിക്കുന്നു. 2021 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ ഒമ്പത് മാസമായി ഇന്ത്യന്‍ ഓഹരി […]

;

Update: 2022-07-24 01:36 GMT
വിദേശ നിക്ഷേപകരുടെ 1,100 കോടി രൂപയുടെ വാങ്ങൽ വിപണിക്ക് ആശ്വാസം

ഡെല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ 1,100 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തുകയും, നിരന്തരമായ വില്‍പ്പനയിൽ നിന്ന് പിൻമാറുകയും ചെയ്തത് വിപണിക്ക് ആശ്വാസം പകരുന്നു. ജൂണില്‍ അവർ ഓഹരികളില്‍ നിന്ന് 50,145 കോടി രൂപ പിന്‍വലിച്ചിരുന്നു. 61,973 കോടി രൂപ ഓഹരികളില്‍ നിന്ന് പിന്‍വലിച്ച 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഒഴുക്കായിരുന്നു ജൂണിലേതെന്ന് ഡിപ്പോസിറ്ററി കണക്കുകൾ കാണിക്കുന്നു.

2021 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ ഒമ്പത് മാസമായി ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് നിരവധി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍മാറിയിട്ടുണ്ട്. ഉയരുന്ന പണപ്പെരുപ്പവും, കര്‍ശന പണനയവും കണക്കിലെടുത്ത് എഫ്പിഐ കളുടെ പുറത്തേക്കുള്ള ഒഴുക്ക് അസ്ഥിരമായി തുടരുമെന്നു പ്രതീക്ഷിക്കുന്നതായി കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍) ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു. ജൂലൈ 1-22 കാലയളവില്‍ എഫ്പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 1,099 കോടി രൂപ നിക്ഷേപിച്ചു.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പോളിസി മീറ്റിംഗില്‍ നിരക്കു വര്‍ധന നേരത്തെ അനുമാനിച്ചതിലും കുറഞ്ഞേക്കാമെന്നുള്ള പ്രതീക്ഷയാണ് അറ്റ നിക്ഷേപത്തെ സഹായിച്ച മറ്റൊരു ഘടകം. ഇത് ഡോളര്‍ സൂചികയെ മയപ്പെടുത്തുന്നുവെന്നും, ഇന്ത്യയെപ്പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്ക് നല്ല പ്രതീക്ഷ നല്‍കുന്നുവെന്നും മോണിംഗ്സ്റ്റാര്‍ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍ - മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. ഓഹരികളിലെ സമീപകാല വിലക്കുറവുകളും എഫ്പിഐകള്‍ക്ക് മികച്ച വാങ്ങല്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News