സിമെൻസിന്റെയും, ഐ സി ആർ എയുടെയും ഓഹരികൾ എൽ ഐ സി വിൽക്കുന്നു
ഹെവി എലെക്ട്രിക്കൽ എക്വിപ്മെന്റ് നിർമാതാക്കളായ സീമെൻസിന്റെയും, റേറ്റിംഗ് സ്ഥാപനമായ ഐ സി ആർ എലിമിറ്റഡിന്റേയും, ഓഹരികൾ വിറ്റഴിക്കുന്നതായി എൽ ഐ സി അറിയിച്ചു. 1983 കോടി രൂപയുടെ ഓഹരികളാണ് വിൽക്കുന്നത്. സീമെൻസ് ലിമിറ്റഡിലെ ഓഹരി വിഹിതം 7.195 ശതമാനത്തിൽ നിന്ന് 5 .170 ശതമാനമാക്കി കുറയ്ക്കും. ഇതോടെ കമ്പനിയുടെ ആകെ ഓഹരികൾ 25,623,599 ഓഹരികളിൽ നിന്നും 18,412,652 ഓഹരികളാകും. ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 1947.81 കോടി രൂപ സമാഹരികുനതിനു കമ്പനിക്കു കഴിയും. ഇത് കൂടാതെ, 2021 സെപ്റ്റംബർ 6 ൽ വാങ്ങി വച്ചിരുന്ന ഐ സി ആർ എ ലിമിറ്റഡിന്റെ ഓഹരികൾ ശരാശരി 1541.85 രൂപ നിരക്കിൽ വിറ്റു 35 .37 കോടി രൂപ സമാഹരിച്ചിരുന്നു. ഐ സി ആർ എ […]
ഹെവി എലെക്ട്രിക്കൽ എക്വിപ്മെന്റ് നിർമാതാക്കളായ സീമെൻസിന്റെയും, റേറ്റിംഗ് സ്ഥാപനമായ ഐ സി ആർ എലിമിറ്റഡിന്റേയും, ഓഹരികൾ വിറ്റഴിക്കുന്നതായി എൽ ഐ സി അറിയിച്ചു. 1983 കോടി രൂപയുടെ ഓഹരികളാണ് വിൽക്കുന്നത്. സീമെൻസ് ലിമിറ്റഡിലെ ഓഹരി വിഹിതം 7.195 ശതമാനത്തിൽ നിന്ന് 5 .170 ശതമാനമാക്കി കുറയ്ക്കും. ഇതോടെ കമ്പനിയുടെ ആകെ ഓഹരികൾ 25,623,599 ഓഹരികളിൽ നിന്നും 18,412,652 ഓഹരികളാകും.
ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 1947.81 കോടി രൂപ സമാഹരികുനതിനു കമ്പനിക്കു കഴിയും.
ഇത് കൂടാതെ, 2021 സെപ്റ്റംബർ 6 ൽ വാങ്ങി വച്ചിരുന്ന ഐ സി ആർ എ ലിമിറ്റഡിന്റെ ഓഹരികൾ ശരാശരി 1541.85 രൂപ നിരക്കിൽ വിറ്റു 35 .37 കോടി രൂപ സമാഹരിച്ചിരുന്നു. ഐ സി ആർ എ യുടെ 560863 ഓഹരികളാണ് കമ്പനിക്കുണ്ടായിരുന്നത്. ഇപ്പോൾ 3,31,434 ഓഹരികളാണ് ഉള്ളത്.
തലേ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.09 ശതമാനം കുറഞ്ഞു 688.75 രൂപയിലാണ് എൽ ഐ സി യുടെ ഓഹരികൾ ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സീമെൻസിന്റെ ഓഹരികൾ 1.03 ശതമാനം താഴ്ന്നു 2686.15 രൂപയിലും, ഐ സി ആർ എയുടെ ഓഹരികൾ 0.17 ശതമാനം താഴ്ന്നു 4,053.35 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു.