സ്ട്രിംഗ് ബയോ 20 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

 വുഡ്സൈഡ് എനര്‍ജി ഗ്രൂപ്പ്, അങ്കുര്‍ ക്യാപിറ്റല്‍, ഡെയര്‍ വെഞ്ചേഴ്സ്, റെഡ്സ്റ്റാര്‍ട്ട്, സെന്‍ഫോള്‍ഡ് വെഞ്ച്വേഴ്സ് എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 20 മില്യണ്‍ ഡോളര്‍ (ഏകദേശം 160 കോടി രൂപ) സമാഹരിച്ചതായി ബയോടെക് സ്റ്റാര്‍ട്ടപ്പ് സ്ട്രിംഗ് ബയോ അറിയിച്ചു. ഹരിതഗൃഹ വാതകങ്ങളില്‍ നിന്ന് സുസ്ഥിരമായ പ്രോട്ടീന്‍ ചേരുവകള്‍ ഉത്പാദിപ്പിക്കുന്നതിനായി വുഡ്‌സൈഡ് എനര്‍ജി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ വുഡ്‌സൈഡ് എനര്‍ജി ടെക്‌നോളജീസുമായി കമ്പനി സ്ട്രാറ്റജിക്ക് വികസന കരാറില്‍ ഒപ്പുവെച്ചതായി സ്ട്രിംഗ് ബയോ പ്രസ്താവനയില്‍ പറഞ്ഞു. മീഥേനിലെ ഊര്‍ജത്തെ വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത […]

Update: 2022-07-11 03:43 GMT
വുഡ്സൈഡ് എനര്‍ജി ഗ്രൂപ്പ്, അങ്കുര്‍ ക്യാപിറ്റല്‍, ഡെയര്‍ വെഞ്ചേഴ്സ്, റെഡ്സ്റ്റാര്‍ട്ട്, സെന്‍ഫോള്‍ഡ് വെഞ്ച്വേഴ്സ് എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 20 മില്യണ്‍ ഡോളര്‍ (ഏകദേശം 160 കോടി രൂപ) സമാഹരിച്ചതായി ബയോടെക് സ്റ്റാര്‍ട്ടപ്പ് സ്ട്രിംഗ് ബയോ അറിയിച്ചു. ഹരിതഗൃഹ വാതകങ്ങളില്‍ നിന്ന് സുസ്ഥിരമായ പ്രോട്ടീന്‍ ചേരുവകള്‍ ഉത്പാദിപ്പിക്കുന്നതിനായി വുഡ്‌സൈഡ് എനര്‍ജി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ വുഡ്‌സൈഡ് എനര്‍ജി ടെക്‌നോളജീസുമായി കമ്പനി സ്ട്രാറ്റജിക്ക് വികസന കരാറില്‍ ഒപ്പുവെച്ചതായി സ്ട്രിംഗ് ബയോ പ്രസ്താവനയില്‍ പറഞ്ഞു.
മീഥേനിലെ ഊര്‍ജത്തെ വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് ബയോളജി, ഫെര്‍മെന്റേഷന്‍ ടെക്നോളജി, കെമിസ്ട്രി, പ്രോസസ് എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്ന സ്റ്റാര്‍ട്ടപ്പാണിത്. പോഷകാഹാരത്തിനുള്ള പ്രോട്ടീന്‍ ചേരുവകള്‍ മുതല്‍ കാര്‍ഷിക വിളകള്‍ക്കായുള്ള നൂതനമായ സംവിധാനങ്ങള്‍ വരെ, ബയോഡീഗ്രേഡബിള്‍ പോളിമറുകള്‍ക്കുള്ള ഉത്പന്നങ്ങള്‍ എന്നിവയെല്ലാം സ്ട്രിംഗിന്റെ പ്ലാറ്റ്ഫോമില്‍ ലഭ്യമാണെന്ന് കമ്പനി പറഞ്ഞു.
നിലവിലെ നിക്ഷേപവും സഹകരണവും സ്ട്രിംഗിനെ അവരുടെ ഉത്പന്നങ്ങളുടെ വിപണി വളര്‍ച്ചയെ കൂടുതല്‍ മുന്നോട്ട് നയിക്കാനും ഡീകാര്‍ബണൈസേഷന്‍ ലക്ഷ്യം ശക്തിപ്പെടുത്താനും പ്രാപ്തമാക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. സ്ട്രിംഗ് ബയോയിലെ ഈ നിക്ഷേപം കൊണ്ട് കാര്‍ബണിനെ ഉപയോഗപ്രദമായ ഉത്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ ഹരിതഗൃഹ വാതകങ്ങളെ കുറയ്ക്കാന്‍ വുഡ്സൈഡിന് കഴിഞ്ഞേക്കുമെന്ന് സീരീസ് ബി ഫണ്ടിംഗ് റൗണ്ടിനെക്കുറിച്ച് വുഡ്സൈഡ് എനര്‍ജി സിഇഒ മെഗ് ഒ നീല്‍ പറഞ്ഞു. വുഡ്സൈഡുമായുള്ള പങ്കാളിത്തം ആഗോള വിപണിയില്‍ കാര്‍ബണ്‍- സൗഹൃദ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിര്‍ണായക നാഴികക്കല്ലായിരിക്കുമെന്ന് സ്ട്രിംഗ് ബയോ കോ-ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ വിനോദ് കുമാര്‍ പറഞ്ഞു.
Tags:    

Similar News