ഡോളര്‍ കരുത്തില്‍ ഞെരിഞ്ഞ് രൂപ : മൂല്യം 10 പൈസ ഇടിഞ്ഞ് 77.72ല്‍

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. ഇന്ന് രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 77.72ല്‍ (പ്രൊവിഷണല്‍) എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തിയിരുന്നു. ആഭ്യന്തര ഓഹരികള്‍ ദുര്‍ബലമായതും വിദേശ ഫണ്ടുകളുടെ കുത്തൊഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തിപ്പെടുന്നതും രൂപയെ ദുര്‍ബലമാക്കി. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഉള്‍പ്പടെ വിലയില്‍ വന്‍ വര്‍ധനയുണ്ടാകാനാണ് സാധ്യത. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.76 എന്ന […]

Update: 2022-05-19 06:03 GMT
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. ഇന്ന് രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 77.72ല്‍ (പ്രൊവിഷണല്‍) എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 77.60ല്‍ എത്തിയിരുന്നു. ആഭ്യന്തര ഓഹരികള്‍ ദുര്‍ബലമായതും വിദേശ ഫണ്ടുകളുടെ കുത്തൊഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തിപ്പെടുന്നതും രൂപയെ ദുര്‍ബലമാക്കി. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഉള്‍പ്പടെ വിലയില്‍ വന്‍ വര്‍ധനയുണ്ടാകാനാണ് സാധ്യത.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.76 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.63 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 10 പൈസ ഇടിഞ്ഞ്് 77.72ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
സെന്‍സെസ് 1,416.30 പോയിന്റ് ഇടിഞ്ഞ് 52,792.23ല്‍ എത്തി. നിഫ്റ്റി 430.90 പോയിന്റ് ഇടിഞ്ഞ് 15,809.40ലും ഇന്ന് വ്യാപാരം അവസാനിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 107.83 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 1,254.64 കോടി രൂപയാണ് വിപണിയില്‍ നിന്നും കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.
Tags:    

Similar News