ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് പ്രീമിയം വരുമാനം 15 ശതമാനം ഉയര്‍ന്നു

നിലവിലുള്ള 24 ഇന്‍ഷുറന്‍സ് കമ്പനികളുടെ ആകെയുള്ള കണക്കുകളാണ് ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തു വിട്ടത്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഒക്ടോബറില്‍ 15.3 ശതമാനം ഉയര്‍ന്ന് 24,916.58 കോടി രൂപയായി;

Update: 2022-11-09 04:39 GMT
life insurance business in india

life insurance business in india 

  • whatsapp icon

രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഒക്ടോബറില്‍15.3ശതമാനം ഉയര്‍ന്ന് 24,916.58 കോടി രൂപയായി. നിലവിലുള്ള 24 ഇന്‍ഷുറന്‍സ് കമ്പനികളുടെ ആകെയുള്ള കണക്കുകളാണ് ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 21,606.25 കോടി രൂപയായിരുന്നു.

ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 8,105.46 കോടി രൂപയില്‍ നിന്നും 11 ശതമാനം വര്‍ധിച്ച് 8,996.45 കോടി രൂപയായി.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍,ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഈ24കമ്പനികളുടെയും ബിസിനസ് പ്രീമിയം വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 1,53,588.14 കോടി രൂപയില്‍ നിന്നും 35 ശതമാനം വര്‍ധിച്ച് 2,06,893.51 കോടി രൂപയായി. ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് പ്രീമിയം വരുമാനം 15 ശതമാനം ഉയര്‍ന്നു

Tags:    

Similar News