ടൂ-വീലര്‍ ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈനായി എടുക്കാം
ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഇന്ന് നിലവിലുണ്ട്. ഇവയുടെ സഹായത്തോടെ ഒരു പുതിയ പോളിസി ആരംഭിക്കുന്നതോ നിലവിലുള്ള പോളിസി പുതുക്കുന്നതോ അനായാസം സാധിക്കും. ഓരോ ഇന്‍ഷുറന്‍സ് കമ്പനികളുടെയും രീതികള്‍ വ്യത്യസ്തമാണെങ്കിലും പൊതുവായ നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്. നിങ്ങള്‍ പോളിസിയെടുക്കാന്‍ ഉദ്ദേശിക്കുന്ന വെബ്സൈറ്റ്/ആപ്പ് അല്ലെങ്കില്‍ പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്യുക. 'ഇരുചക്ര വാഹന ഇന്‍ഷുറന്‍സ്' എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക. നിലവിലുള്ള പോളിസി പുതുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പുതുക്കുന്നതിനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുക. ശേഷം ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കുക. ഒരു […]
ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഇന്ന് നിലവിലുണ്ട്. ഇവയുടെ സഹായത്തോടെ ഒരു പുതിയ...
- നിങ്ങള്‍ പോളിസിയെടുക്കാന്‍ ഉദ്ദേശിക്കുന്ന വെബ്സൈറ്റ്/ആപ്പ് അല്ലെങ്കില്‍ പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്യുക.
- 'ഇരുചക്ര വാഹന ഇന്‍ഷുറന്‍സ്' എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
- നിലവിലുള്ള പോളിസി പുതുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പുതുക്കുന്നതിനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുക. ശേഷം ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കുക.
- ഒരു പുതിയ പോളിസിയെടുക്കുന്നതിന്, അതിനായി തന്നിരിക്കുന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ആര് സി ബുക്കില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ വാഹനത്തിന്റെ വിശദാംശങ്ങള്‍ നല്‍കുക.
- ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം, നിങ്ങള്‍ അടയ്ക്കേണ്ട ഇന്‍ഷുറന്‍സ് പ്രീമിയം എത്രയാണെന്ന് കാണാന്‍ കഴിയും.
- നിങ്ങള്‍ തുക അടയ്ക്കാന്‍ തയ്യാറാണെങ്കില്‍, ഏതെങ്കിലും ഓണ്‍ലൈന്‍ പേയ്മെന്റ് രീതിയിലുടെ ഇടപാട് പൂര്‍ത്തിയാക്കുക.
- ഓണ്‍ലൈന്‍ പേയ്മെന്റ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍, ഇന്‍ഷുറന്‍സ് കമ്പനി വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയും പോളിസിയും മറ്റ് ഡോക്യുമെന്റുകളും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്കും ഈ വിവരങ്ങള്‍ ലഭിക്കും.
- നിങ്ങള്‍ മറ്റെന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാം. അവരുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.
- ഓണ്‍ലൈന്‍ പേയ്മെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ ടൂ വീലര്‍ ഇന്‍ഷുറന്‍സ് പോളിസി ഉടനടി പ്രാബല്യത്തില്‍ വരും.
- കാലാവധി കഴിയുന്നതിന് മുമ്പ് നിങ്ങളുടെ പോളിസി പുതുക്കാന്‍ എപ്പോഴും ഓര്‍ക്കുക, അല്ലെങ്കില്‍ അപ്രതീക്ഷിതമായ അപകടങ്ങളില്‍ നിങ്ങള്‍ക്ക് മതിയായ സാമ്പത്തിക പിന്തുണ ലഭിക്കുകയില്ല.