കാര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാനൊരുങ്ങുകയാണോ? എങ്കില്‍ ശ്രദ്ധിച്ചോളൂ
എടുത്തില്ലേ ഇതുവരെ കാര്‍ ഇന്‍ഷുറന്‍സ്
മികച്ച കാര്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ ഒരുങ്ങുകയാണോ? ഒരു നല്ല കാര്‍ ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നതിന് പല പോളിസികളെ പറ്റിയും നാം...
മികച്ച കാര്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ ഒരുങ്ങുകയാണോ? ഒരു നല്ല കാര്‍ ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നതിന് പല പോളിസികളെ പറ്റിയും നാം നന്നായി മനസിലാക്കേണ്ടതുണ്ട്. പലപ്പോഴും പുതിയ കാര്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നതിനോ നിലവിലുള്ളത് പുതുക്കുന്നതിനോ പലരും തിടുക്കത്തില്‍ തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ഇന്‍ഷുറന്‍സ് വിദഗ്ധര്‍ പറയുന്നത് കാര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് മുമ്പ് നല്ല ഗൃഹപാഠം വേണമെന്നാണ്. ഇന്‍ഷുറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഏത് തരം പോളിസി
കാര്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന സവിശേഷതകള്‍ ഉണ്ട്. കാര്‍ ഇന്‍ഷുറന്‍സ് പോളിസികളെ രണ്ടായി തരം തിരിക്കാം. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയും കോംപ്രഹെന്‍സിവ് പോളിസിയും. അപകടവും മറ്റുമുണ്ടാകുമ്പോള്‍ ഇരയായ മറ്റ് വ്യക്തികളുടെ നാശനഷ്ടങ്ങള്‍ മാത്രമേ തേര്‍ഡ് പാര്‍ട്ടി കാര്‍ ഇന്‍ഷുറന്‍സ് പോളിസി കവര്‍ ചെയ്യുന്നുള്ളൂ. കോപ്രഹെന്‍സിവ് പോളിസി പ്രകാരം അപകടത്തില്‍ ഇരകള്‍ക്ക് മാത്രമല്ല പരിരക്ഷ നല്‍കുന്നത്. വാഹനമടക്കം എല്ലാം ഇവിടെ കവറേജിന് പരിധിയില്‍ വരുന്നു.
പോളിസി എടുക്കുന്നവര്‍
വാഹന പോളിസികള്‍ എടുക്കുമ്പോള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യവും എന്നാല്‍ താങ്ങാനാവുന്നതുമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സമാനപോളിസികളും അവയ്ക്ക് ബാധകമായ അടവ് തുക, വിവിധ കവറേജ്, റൈഡറുകള്‍ തുടങ്ങിയവയും കൃത്യമായി
പരിശേധിക്കണം.
പ്രത്യേക ആനുകൂല്യങ്ങള്‍
ഇന്ന് പല ഇന്‍ഷുറന്‍സ് കമ്പനികളും ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങി പ്രത്യേക സൗകര്യങ്ങള്‍ കാര്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താറുണ്ട്. അപകടത്തില്‍ വൈകല്യമോ മരണമോ സംഭവിച്ചാല്‍ പോളിസി ഉടമയുടെ കുടുംബത്തിന് വ്യക്തിഗത അപകട പരിരക്ഷ, പ്രകൃതിക്ഷോഭ പരിരക്ഷ, സീറോ ഡിപ്രീസിയേഷന്‍ കവര്‍ എന്നിവയും ചില പോളിസികളില്‍ ലഭ്യമാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരത്തില്‍ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. മികച്ച കാര്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
കൂട്ടു പോളിസി
ഒരു വീട്ടില്‍ ഒന്നിലധികം കാറുകളുണ്ടെങ്കില്‍ ബണ്‍ഡില്‍ഡ് കാര്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് ഉത്തമം. അതായത് വീട്ടിലെ എല്ലാ കാറുകള്‍ക്കും ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു തന്നെ പോളിസിയെടുക്കാം. ഇങ്ങനെയെടുക്കുന്ന പോളിസികളുടെ പ്രീമിയം തുകയ്ക്ക് നല്ലൊരു ശതമാനം കിഴിവ് ലഭിക്കും.
താമസം പ്രധാനം
നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് പോലും നിങ്ങള്‍ അടയ്ക്കേണ്ട കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ മാറ്റങ്ങള്‍ വരുത്താനാകും. അതായത് ഒരേ കാര്‍ മോഡല്‍ ഉപയോഗിക്കുന്ന രണ്ട് വ്യക്തികളെ എടുത്താല്‍ അതിലൊരാള്‍ ഒരു മെട്രോപൊളിറ്റന്‍ നഗരത്തിലാണ്താ മസിക്കുന്നതെങ്കില്‍ അയാള്‍ അടയ്ക്കേണ്ട കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഗ്രാമപ്രദേശത്ത് താമസിക്കുന്ന വ്യക്തി അടയ്ക്കുന്നതിനേക്കാള്‍ താരതമ്യേന കൂടുതലായിരിക്കും.