എഞ്ചിന്‍ ശക്തി കൂടുതലാണോ? നിങ്ങളുടെ ബൈക്കിന്റെ പ്രീമിയവും ഇരട്ടിയാകും
എഞ്ചിന്‍ ശക്തി കൂടുതലാണോ? എങ്കില്‍ അറിയണം ഇന്‍ഷുറന്‍സ് പ്രീമിയത്തെ
നിങ്ങളുപയോഗിക്കുന്ന ഇരുചക്രവാഹനത്തിന് ശക്തി പോരാത്തതിനാല്‍ കരുത്തേറിയ ഒന്ന് സ്വന്തമാക്കാന്‍ ആലോചിക്കുകയാണോ? എങ്കില്‍ ഇന്‍ഷുറന്‍സ്...
നിങ്ങളുപയോഗിക്കുന്ന ഇരുചക്രവാഹനത്തിന് ശക്തി പോരാത്തതിനാല്‍ കരുത്തേറിയ ഒന്ന് സ്വന്തമാക്കാന്‍ ആലോചിക്കുകയാണോ? എങ്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തെ കുറിച്ച് അറിവുണ്ടാകുന്നത് നല്ലതാണ്. സാധാരണ നിലയില്‍ 150 സി സി (ക്യുബിക് കപ്പാസിറ്റി) യില്‍ താഴെയുള്ള വാഹനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലാണെങ്കിലും കുതിച്ച് പായാന്‍ അധിക ശേഷിയുള്ള ബൈക്കുകള്‍ ഇന്ന് ചെറുപ്പക്കാരുടെ ഹരമാണ്. 350 സി സി എഞ്ചിന്‍ ക്ഷമതയുള്ള ബൈക്കുകള്‍ നിരത്തില്‍ ഇന്ന് സാധാരണമായി കഴിഞ്ഞു. എന്നാല്‍ ഇതിന് വേണ്ടി വരുന്ന ഇന്‍ഷുറന്‍സ് പ്രീമിയം മൂന്നും നാലും ഇരട്ടിയാണ്.
സി സി എത്രയുണ്ട്?
ഇരുചക്രവാഹനങ്ങളുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം ഏതെങ്കിലും ഒരറ്റ ഘടകം മാത്ര പരിഗണിച്ചല്ല നിശ്ചയിക്കപ്പെടുന്നത്. ഇതിന് പല മാനദണ്ഡങ്ങള്‍ പരിഗണിക്കപ്പെടും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എഞ്ചിന്റെ ശക്തി. അതുകൊണ്ടാണ് ഒരോ വാഹന ഉടമയ്ക്കും വ്യത്യസ്തങ്ങളായ പ്രീമിയം തുക അടയ്‌ക്കേണ്ടി വരുന്നത്.
ബൈക്ക് ഇന്‍ഷുറന്‍സ് രണ്ട് വിധം
ഏതൊരു വാഹന ഇന്‍ഷുറന്‍സും പോലെ ഇവിടെയും രണ്ട് വിധത്തിലുള്ള പോളിസികള്‍ ലഭ്യമാണ്. തേര്‍ഡ് പാര്‍ട്ടി പോളിസിയും കോംപ്രഹെന്‍സീവ് കവറേജും. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇരുചക്രവാഹന ഉടമ നിര്‍ബന്ധമായും എടുത്തിരിക്കേണ്ടതാണ്. വാഹനം മൂലം തേര്‍ഡ്പാര്‍ട്ടിക്ക് ജീവനും സ്വത്തിനും ഉണ്ടാകാനിടയുള്ള നഷ്ടമാണ് ഇവിടെ പരിരക്ഷിക്കപ്പെടുന്നത്.
ഐ ആര്‍ ഡി എ ഐ (ഇന്‍ഷുറന്‍സ് റെഗുലേറ്റരി ഡെവലപ്‌മെന്റ് അതോറിറ്റി) ആണ് ബൈക്കുകളുടെ എഞ്ചിന്‍ ശേഷി അനുസരിച്ച് വിവിധ സ്ലാബുകളായി തിരിച്ച് പ്രീമിയം തുക നിര്‍ണയിക്കുന്നത്. പ്രീമിയം 2571 രൂപ വരെ നിലവില്‍ 75 സി സി യ്ക്ക് മുകളില്‍ 506 രൂപുയും 75-150 സി സി വരെ 769 രൂപയുമാണ് പ്രീമിയം തുക നിശ്ചയിച്ചിരിക്കുന്നത്. 150- 350 സി സി വാഹനങ്ങള്‍ക്ക് നിലവിലുളള നിരക്ക് 1,301 രൂപയും അതിന് മുകളില്‍ 2,571 രുപയുമാണ്.
കോപ്രഹെന്‍സിവ് നിരക്ക് എന്നാല്‍ മുകളില്‍ പറഞ്ഞതില്‍ വ്യത്യസ്തമാണ് കോപ്രഹെന്‍സിവ് നിരക്കുകള്‍. കാരണം നമ്മുടെ വാഹനം കൊണ്ട് മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന നഷ്ടം മാത്രമല്ല ഇവിടെ പരിരക്ഷിക്കപ്പെടുക. മറിച്ച് നമ്മുക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളും ഇത്തരം കവറേജിന് പരിധിയില്‍ വരും. അതുകൊണ്ട് വാഹനത്തിന്റെ എഞ്ചിന്‍ ശേഷിക്ക് പുറമേ മറ്റ് ചില ഘടകങ്ങളും കൂടി ഇവിടെ പരിഗണിക്കപ്പെടുന്നു.
മോഡല്‍
വാഹനത്തിന്റെ മോഡല്‍ പ്രീമിയം നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. വ്യത്യസ്ത മോഡലുകള്‍ക്ക് ഒരോ നിര്‍മാതാക്കളും പല വിലകള്‍ നിശ്ചയിക്കുന്നതിനാല്‍ പ്രീമിയവും വ്യത്യസ്തമാകും. നോ ക്ലെയിം ബോണസ് അടക്കമുള്ള മറ്റ് ഘടകങ്ങളും ഇവിടെ പരിഗണിക്കപ്പെടാം.