സ്‌പൈസ് ജെറ്റിന് മൂക്കുകയര്‍: 50% സര്‍വീസ് മതിയെന്ന് ഡിജിസിഎ

ഡെല്‍ഹി: ഇന്ത്യന്‍ ഏവിയേഷന്‍ കമ്പനിയായ സ്‌പൈസ് ജെറ്റിന് മൂക്കുകയറിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). പരമാവധി 50 ശതമാനം ഫ്‌ളൈറ്റുകള്‍ ഉപയോഗിച്ച് മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് സ്‌പൈസ് ജെറ്റിന് ഡിജിസിഎ നിര്‍ദ്ദേശം നല്‍കി. എട്ട് ആഴ്ച്ചത്തേക്ക് സര്‍വീസ് നടത്തിയാല്‍ മതിയെന്നും കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ സ്പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നങ്ങള്‍ […]

Update: 2022-07-27 07:45 GMT

ഡെല്‍ഹി: ഇന്ത്യന്‍ ഏവിയേഷന്‍ കമ്പനിയായ സ്‌പൈസ് ജെറ്റിന് മൂക്കുകയറിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). പരമാവധി 50 ശതമാനം ഫ്‌ളൈറ്റുകള്‍ ഉപയോഗിച്ച് മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് സ്‌പൈസ് ജെറ്റിന് ഡിജിസിഎ നിര്‍ദ്ദേശം നല്‍കി. എട്ട് ആഴ്ച്ചത്തേക്ക് സര്‍വീസ് നടത്തിയാല്‍ മതിയെന്നും കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇക്കാലയളവില്‍ സ്പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

ഡിജിസിഎ നടത്തിയ പരിശോധനയില്‍, സ്‌പൈസ് ജെറ്റിന്റെ സുരക്ഷാ മുന്‍കരുതലുകളും മെയിന്റനന്‍സും പര്യാപ്തമല്ല എന്ന് കണ്ടെത്തിയിരുന്നു. ബോയിംഗ് 737 മാക്സ് സിമുലേറ്ററില്‍ 90 പൈലറ്റുമാര്‍ക്ക് ശരിയായ പരിശീലനം നല്‍കാത്തതിന് ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ സ്പൈസ്ജെറ്റിനും, പരിശീലന സംഘടനയായ സിഎസ്ടിപിഎല്ലിനും ഇക്കഴിഞ്ഞ ഏപ്രിലില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

ബോയിംഗ് 737 മാക്സ് വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിന് പൈലറ്റുമാര്‍ക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഏപ്രില്‍ ആദ്യ ആഴ്ച്ച പൈലറ്റുമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

Tags:    

Similar News