ബോയിംഗ്: എയര്‍ക്രാഫ്റ്റ് ഡെലിവറികള്‍ പ്രതിസന്ധിയില്‍

  • കര്‍ശനമായ സര്‍ക്കാര്‍ പരിശോധനയും ജീവനക്കാരുടെ പണിമുടക്കും തിരിച്ചടിയായി
  • രണ്ട് പുതിയ മാക്സ് ജെറ്റുകള്‍ തകര്‍ന്നത് വിമാനങ്ങളെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകളും ഉയര്‍ത്തി
  • ബോയിംഗിന് ലഭിക്കുന്ന ഓര്‍ഡറുകളിലും കനത്ത ഇടിവ്

Update: 2025-01-15 03:19 GMT

കഴിഞ്ഞ വര്‍ഷത്തെ എയര്‍ക്രാഫ്റ്റ് ഡെലിവറികളില്‍ അമേരിക്കന്‍ എയ്റോസ്പേസ് കമ്പനിയായ ബോയിംഗ് പിന്നിലെന്ന് കണക്കുകള്‍. കര്‍ശനമായ സര്‍ക്കാര്‍ പരിശോധനയിലും ഫാക്ടറി ജീവനക്കാരുടെ പണിമുടക്കിലും കമ്പനി കഴിഞ്ഞവര്‍ഷം പ്രതിസന്ധി നേരിട്ടിരുന്നു. ഇതാണ് വിതരണം കുറയുന്നതിന് പ്രധാന കാരണമായത്. തങ്ങളുടെ പ്രധാന എതിരാളിയേക്കാള്‍ പകുതിയില്‍ താഴെ വാണിജ്യ വിമാനങ്ങള്‍ മാത്രമാണ് ബോയിംഗിന് വിതരണം ചെയ്യാനായത്.

ഇപ്പോള്‍ 348 ജെറ്റ്ലൈനറുകള്‍ വിതരണം ചെയ്തതായി ബോയിംഗ് അറിയിച്ചു. എന്നാല്‍ ഇത് 2023-നേക്കാള്‍ മൂന്നിലൊന്ന് കുറവാണ്.

വിമാന നിര്‍മ്മാതാക്കള്‍ക്കുള്ള പണത്തിന്റെ പ്രധാന സ്രോതസ്സാണ് ഡെലിവറികള്‍. കാരണം വാങ്ങുന്നവര്‍ സാധാരണയായി അവരുടെ ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ് വിലയുടെ വലിയൊരു ഭാഗം നല്‍കുന്നത്.

ബോയിംഗ് സജ്ജീകരിച്ച വിമാനങ്ങളില്‍ മുക്കാല്‍ ഭാഗവും 737 മാക്സ് ജെറ്റുകളായിരുന്നു. കമ്പനികളുടെ നേട്ടത്തിനും നിലനില്‍പ്പിനും 737 മാക്സ് ജെറ്റുകള്‍ എത്രത്തോളം അവിഭാജ്യമാണ് എന്നത് ഇത് ഓര്‍മ്മപ്പെടുത്തുന്നു.

346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് പുതിയ മാക്സ് ജെറ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് 2019 മുതല്‍ ബോയിംഗിന് പണം നഷ്ടപ്പെടുന്നുണ്ട്.

ജനുവരി ആദ്യം ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ, ഡോര്‍ പ്ലഗ് എന്ന പാനല്‍ 737 മാക്സ് പൊട്ടിത്തെറിച്ചു.അലാസ്‌ക എയര്‍ലൈന്‍സ് ഫ്‌ലൈറ്റിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, നിര്‍മ്മാണ ഗുണനിലവാരവും സുരക്ഷാ പ്രശ്‌നങ്ങളും തിരുത്തിയതായി ഫെഡറല്‍ റെഗുലേറ്റര്‍മാരെ ബോയിംഗിന് ബോധ്യപ്പെടുത്തുന്നതുവരെ മാക്‌സ് ജെറ്റുകളുടെ ഉത്പാദനം നിര്‍ത്തിവച്ചു. ഇത് കമ്പനിക്ക് കനത്ത തിരിച്ചടിയായി.

തിരിച്ചടി കമ്പനിയുടെ പുതിയ വിമാനങ്ങളുടെ വില്‍പ്പനയിലേക്കും വ്യാപിച്ചു. കുറഞ്ഞത് രണ്ട് മാസത്തേക്ക് ബോയിംഗിന് 737 മാക്സ് ഓര്‍ഡറുകള്‍ ലഭിച്ചില്ല. കൂടാതെ ഈ വര്‍ഷത്തെ വാണിജ്യ വിമാനങ്ങള്‍ക്കായുള്ള മൊത്തം നെറ്റ് ഓര്‍ഡറുകളില്‍ എയര്‍ബസിന് വളരെ പിന്നിലാണ് ബോയിംഗ്.

എയര്‍ബസിന് 826 നെറ്റ് ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ ബോയിംഗ് 317 ആയിരുന്നു.

777 ജെറ്റ്, 767 കാര്‍ഗോ വിമാനം എന്നിവയ്ക്കൊപ്പം 737 മാക്സ് അസംബിള്‍ ചെയ്യുന്ന മെഷിനിസ്റ്റുകളുടെ പണിമുടക്ക് കമ്പനിയെ സാരമായി ബാധിച്ചു. ഈ സ്ഥലങ്ങളില്‍ ഉല്‍പ്പാദനം നിര്‍ത്തേണ്ട സാഹചര്യം കമ്പനിക്കുണ്ടായി. ഇത് ബായിംഗിന്റെ ഡെലിവറി ശേഷി തടസ്സപ്പെടുത്തി.

ശമ്പളം വര്‍ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്താനും കമ്പനി സമ്മതിച്ചതോടെ ഏഴാഴ്ചയിലേറെയായി നടന്ന പണിമുടക്ക് അവസാനിച്ചിട്ടുണ്ട്. 

Tags:    

Similar News