കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ്; എയര്‍ ഇന്ത്യ തീരുമാനം പുനഃപരിശോധിക്കും

  • സര്‍വീസ് മാര്‍ച്ച് 28ന് അവസാനിപ്പിക്കുമെന്ന് അറിയിപ്പ് വന്നിരുന്നു
  • ഇതിനെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം
  • നിലവില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് ഉള്ളത്

Update: 2025-02-06 11:41 GMT

എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പിന്നീട് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 28ന് സര്‍വീസ് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെ വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസും സംഘവും ഗുര്‍ഗാവില്‍ എയര്‍ ഇന്ത്യ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സര്‍വീസ് തുടരുന്നത് സംബന്ധിച്ച അനുകൂല നിലപാട് ലഭിച്ചെന്നാണ് വിവരം.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് സംബന്ധിച്ച കാര്യം പുനഃപരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പു നല്‍കിയതായി സിയാല്‍ അധികൃതര്‍ പറഞ്ഞു. സാങ്കേതിക അനുമതിയ്ക്ക് ശേഷം, മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കാനാകുമെന്നും വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. നിലവില്‍ എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ സര്‍വീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വികിലേക്ക് സര്‍വീസ് നടത്തുന്നത്. 

Tags:    

Similar News