ടയര്‍ പൊട്ടുന്നത് ദൈവത്തിന്റെ പ്രവൃത്തിയല്ല, ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണം
കാറില്‍ യാത്ര ചെയ്യവെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഉത്തരവിനടിസ്ഥാനം. ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചു.
ഓടുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്നത് ദൈവത്തിന്റെ പ്രവൃത്തിയല്ലെന്നും മനുഷ്യരുടെ അശ്രദ്ധയുടെ ഫലമാണെന്നും മുംബൈ ഹൈക്കോര്‍ട്ട്. ഓടുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയുണ്ടായ അപകടത്തില്‍ പെട്ട് ഒരാള്‍ മരിക്കാനിടയായ കേസിന്റെ വാദം പൂര്‍ത്തിയാക്കിക്കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഇന്‍ഷുറന്‍സ് കമ്പനിക്ക് നിര്‍ദേശം നല്‍കി.
കാറില്‍ യാത്ര ചെയ്യവെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഉത്തരവിനടിസ്ഥാനം. ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചു. പറഞ്ഞ ന്യായം, ഈ അപകടം ദൈവത്തിന്റെ പ്രവൃത്തിയാണെന്നാണ്. 2010 ഒക്ടോബര്‍ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മകരന്ദ് പട് വര്‍ധനും കുടുംബവുമായിരുന്നു അപകടത്തില്‍ പെട്ടത്. പട് വര്‍ധന്‍ ഉടന്‍ മരിച്ചു.
പുണെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംഗ് ട്രിബ്യൂണല്‍ 1.25 കോടി രൂപ ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. ഈ തുക വളരെ അധികമാണെന്ന് കാണിച്ചുള്ള അപ്പീലിലാണ് മുംബൈ ഹൈക്കോടതി ഉത്തരവ്. ടയര്‍ പൊട്ടിത്തെറിച്ചത് ഡ്രൈവറുടെ ശ്രദ്ധക്കുറവല്ലെന്നും ഇത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്നുമായിരുന്നു കമ്പനിയുടെ വിചിത്ര വാദം. ഇത് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് എസ് ജി ഡിജേ യുടെ ഉത്തരവ്.