ഇന്ത്യയില്‍ ലൈഫ് ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതിന് രണ്ട് കമ്പനികള്‍ക്ക് കൂടി അനുമതി

  • രാജ്യത്ത് അവസാനമായി ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിന് അനുമതി നല്‍കിയത് 2011ലാണ്‌

Update: 2023-04-01 05:49 GMT

മുംബൈ: ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ന്യൂ ഏജ് ഇന്‍ഷുറന്‍സ് കമ്പനിയായ അക്കോയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് നടത്താനുള്ള ലൈസന്‍സ് അനുവദിച്ചുവെന്ന് റിപ്പോര്‍ട്ട്.

ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ്സ് ആരംഭിക്കുന്നതിന് മൈക്രോഫിനാന്‍സ് കമ്പനിയായ ക്രെഡിറ്റ് ആക്സസിനും അനുമതി നല്‍കിയെന്ന് ഐആര്‍ഡിഎഐ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.

2011ല്‍ എഡല്‍വെയ്സാണ് ഇന്ത്യയില്‍ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിന് ലൈസന്‍സ് ലഭിച്ച അവസാന കമ്പനി. ജനറല്‍ അറ്റ്‌ലാന്റിക് ആന്‍ഡ് കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന്റെ പിന്തുണയുള്ള കമ്പനിയാണ് അക്കോ.

Tags:    

Similar News