യാത്രയിൽ പാസ്പോർട്ട് നഷ്ടമായാൽ ഇൻഷുറൻസ് പരിരക്ഷയുണ്ടോ?

ഓരോ യാത്രകളും സുരക്ഷിതമായിരിക്കാന്‍ നാം ഓരോരുത്തരും തുടക്കം മുതല്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും പ്ലാനിംഗിന് അനുസരിച്ച് കാര്യങ്ങള്‍ കൈയില്‍ നില്‍ക്കണമെന്നില്ല. യാത്രകളിലെ പാകപ്പിഴകളോ ദുരന്തങ്ങളോ നമ്മെ പരിഭ്രാന്തരാക്കുന്നു. എന്നാല്‍ ഭയം മാറ്റി വച്ച് ഒരല്‍പ്പം ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചാല്‍ ഏത് സാഹചര്യങ്ങളും നമുക്ക് തരണം ചെയ്യാന്‍ സാധിക്കും. അത്തരത്തില്‍ യാത്രകളില്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും അവയില്‍ സ്വീകരിക്കേണ്ട നടപടികളും നമുക്കൊന്ന് പരിശോധിക്കാം. യാത്രവേളയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ അന്താരാഷ്ട്ര യാത്രകളില്‍ ഏറ്റവും പ്രധാനപ്പെതാണ് പാസ്പോര്‍ട്ട്. ഇത് നഷ്ടപ്പെടുന്നത് നിസ്സാര […]

Update: 2022-02-07 00:12 GMT
trueasdfstory

ഓരോ യാത്രകളും സുരക്ഷിതമായിരിക്കാന്‍ നാം ഓരോരുത്തരും തുടക്കം മുതല്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും പ്ലാനിംഗിന്...

ഓരോ യാത്രകളും സുരക്ഷിതമായിരിക്കാന്‍ നാം ഓരോരുത്തരും തുടക്കം മുതല്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും പ്ലാനിംഗിന് അനുസരിച്ച് കാര്യങ്ങള്‍ കൈയില്‍ നില്‍ക്കണമെന്നില്ല. യാത്രകളിലെ പാകപ്പിഴകളോ ദുരന്തങ്ങളോ നമ്മെ പരിഭ്രാന്തരാക്കുന്നു. എന്നാല്‍ ഭയം മാറ്റി വച്ച് ഒരല്‍പ്പം ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചാല്‍ ഏത് സാഹചര്യങ്ങളും നമുക്ക് തരണം ചെയ്യാന്‍ സാധിക്കും. അത്തരത്തില്‍ യാത്രകളില്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും അവയില്‍ സ്വീകരിക്കേണ്ട നടപടികളും നമുക്കൊന്ന് പരിശോധിക്കാം.
യാത്രവേളയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍
അന്താരാഷ്ട്ര യാത്രകളില്‍ ഏറ്റവും പ്രധാനപ്പെതാണ് പാസ്പോര്‍ട്ട്. ഇത് നഷ്ടപ്പെടുന്നത് നിസ്സാര കാര്യമല്ല. യാത്രയുടെ സകല സന്തോഷവും കെട്ടൊടുങ്ങും. എന്നാല്‍ ഒരല്‍പ്പം കരുതലോടെ ഇത്തരം സാഹചര്യങ്ങളെ വിനിയോഗിച്ചാല്‍ സമ്മര്‍ദ്ദങ്ങളില്‍ ഒരല്‍പ്പം ആശ്വാസം നേടാനാകും. ആദ്യം പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഉടന്‍ തന്നെ എംബസിയുമായി ബന്ധപ്പെടുക.
യാത്രികര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. യാത്രകള്‍ ചെറുതോ വലുതോ ആയിക്കൊള്ളട്ടെ കൈവശമുള്ള രേഖകളെല്ലാം ഡിജിറ്റലായി കരുതുക. ടിക്കറ്റ് വിശദാംശങ്ങള്‍, പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മറ്റ് ഐഡികള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ മെയിലില്‍ സൂക്ഷിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും. കാരണം എംബസി പോലുള്ള മറ്റ് ഔദ്യോഗിക ഇടങ്ങളില്‍ സ്വന്തം ഐഡന്റിറ്റി തെളിയിക്കാന്‍ ഇത് സഹായിക്കും.
വിമാനം വൈകിയാല്‍
മുന്‍കൂട്ടി ടിക്കറ്റെടുത്ത് യാത്രയ്ക്കായുള്ള കാത്തിരിപ്പില്‍ വിമാനം വൈകിയാല്‍ പിന്നെ ആധിയാണ്. പ്രത്യേകിച്ച് വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്നതിനാല്‍ കാശ് വെള്ളത്തിലാകുമെന്നുപ്പ്. മോശം കാലാവസ്ഥയോ എന്‍ജിന്‍ തകരാറുകളോ പോലുള്ള മറ്റ് സാങ്കേതിക കാരണങ്ങളാലോ ആകാം ഇങ്ങനെ സംഭവിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ തീര്‍ത്തും നിസ്സഹായരായിപ്പോകുന്നു.
ഈ സാഹചര്യങ്ങളില്‍ കണക്ടഡ് വിമാനങ്ങള്‍ കുറച്ചധികം ഇടവേളയിട്ട് ഷെഡ്യൂള്‍ ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇവയിലൊന്ന് വൈകിയാലും കാര്യങ്ങള്‍ വലിയതോതില്‍ കുഴയില്ല. എയര്‍പോര്‍ട്ടില്‍ വിശ്രമിക്കാനും അവിടിരുന്ന് ചെയ്ത് തീര്‍ക്കാവുന്ന കാര്യങ്ങൾക്കായും ഈ സമയം വിനിയോഗിക്കാം. കൂടാതെ കാലതാമസം വന്നാലും നേരിട്ടുള്ള സ്റ്റോപ്പുകളില്ലാത്തതോ, നേരത്തെ പുറപ്പെടുന്നതോ ആയ വിമാനങ്ങള്‍ തെരഞ്ഞെടുക്കാം.
ബാഗുകള്‍ കാണാതായാല്‍
വിമാനയാത്രയിലുടനീളം ഉയരുന്ന പരാതിയാണ് ബാഗുകള്‍ കിട്ടാനുള്ള കാലതാമസം. പലവിധ പരിശോധനകള്‍ക്ക് ശേഷം പെട്ടികള്‍ വിട്ടുകിട്ടല്‍ ഒരു വലിയ കടമ്പയാണ്. മണിക്കൂറുകള്‍ മുതല്‍ ഏതാനും ദിവസങ്ങള്‍ വരെ ഇത്തരത്തില്‍ കാലതാമസം വന്നേക്കാം. ഈ സാഹചര്യങ്ങളില്‍ ആദ്യം ചെയ്യേണ്ടത് എയര്‍ലൈനില്‍ പരാതി നല്‍കുക എന്നതാണ്. കയ്യിലുണ്ടായിരുന്ന ഓരോ ബാഗുകളെ കുറിച്ചും വ്യക്തമാക്കിക്കൊണ്ട് വേണം ഇത് നല്‍കാന്‍.
ബാഗുകള്‍ നഷ്ടപ്പെട്ടാലും ഈ രീതിയാണ് പിന്‍തുടരേണ്ടത്. ആഭ്യന്തര-രാജ്യാന്തര വിമാനങ്ങള്‍ക്കും ഓരോ എയര്‍ലൈന്‍സ് കമ്പനികള്‍ക്കും അനുസരിച്ച് നഷ്ടപരിഹാര തുക വ്യത്യാസപ്പെടും. ബാഗുകളെ സംബന്ധിച്ചുള്ള ടെന്‍ഷന്‍ ഒഴിവാക്കാന്‍ നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും കോണ്‍ടാക്റ്റ് വിവരങ്ങളും ബാഗുകളില്‍ രേഖപ്പെടുത്തുക. ഇതിലൂടെ നിങ്ങളുടെ ബാഗുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ എയര്‍ലൈനുകള്‍ക്കാകും.
യാത്രവേളയില്‍ ശാരീരിക അസ്വസ്ഥതകള്‍ സംഭവിച്ചാല്‍
അസുഖങ്ങളും അസ്വസ്ഥതകളും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പക്ഷെ അതൊരു യാത്രക്കിടയിലാകുമ്പോള്‍ സന്തോഷവും സമാധാനവും മാത്രമല്ല പോക്കറ്റും കാലിയാക്കും. പലപ്പോഴും വിദേശ യാത്രയില്‍ വച്ച് വയ്യാതായാല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ പലരും മടിക്കാറുണ്ട്.
യാത്രകളില്‍ ധാരാളം വെള്ളം കുടിയ്ക്കുക, അനാരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ പിന്തുടരാതിരിക്കുക, മികച്ച ഉറക്കം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. കൂടാതെ യാത്രാ വേളയിലെ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ വഴിയുണ്ടാകുന്ന ചെലവുകള്‍ വഹിക്കാന്‍ ഒരു യാത്രാ ഇന്‍ഷുറന്‍സ് എപ്പോഴും എടുക്കുന്നത് നല്ലതാണ്. പല ബാങ്ക്- ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ മികച്ച ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നടപ്പിലാക്കി വരുന്നുണ്ട്.
Tags:    

Similar News