നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കൂടിയേക്കും

പ്രീമിയം നിരക്കില്‍ വന്‍ നിരക്കു വര്‍ധന ഉണ്ടാക്കുന്നത് കമ്പനികളുടെ വരുമാനത്തില്‍ കുതിപ്പുണ്ടാക്കുമെങ്കിലും ഇത് പോളിസികളുടെ ഡിമാന്റ് കുറയ്ക്കുമെന്ന ആശങ്കയുണ്ട്

Update: 2022-01-17 03:45 GMT
trueasdfstory

ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷത്തോടെ 20 മുതല്‍ 40 ശതമാനം വരെ ലൈഫ് ഇന്‍ഷുറന്‍സ്...

ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷത്തോടെ 20 മുതല്‍ 40 ശതമാനം വരെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമയത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് കമ്പനികള്‍ നല്‍കുന്ന സൂചന.

പ്രീമിയം നിരക്കില്‍ വന്‍ നിരക്കു വര്‍ധന ഉണ്ടാക്കുന്നത് കമ്പനികളുടെ വരുമാനത്തില്‍ കുതിപ്പുണ്ടാക്കുമെങ്കിലും ഇത് പോളിസികളുടെ ഡിമാന്റ് കുറയ്ക്കുമെന്ന ആശങ്കയുണ്ട്. പ്രത്യേകിച്ച് ഉപഭോക്താക്കള്‍ കോവിഡ് കാല സമ്മര്‍ദത്തില്‍ പെട്ടിരിക്കുമ്പോള്‍.

കോവിഡിന് ശേഷം 10 മുതല്‍ 15 ശതമാനം വരെ പ്രീമിയത്തില്‍ വര്‍ധന വരുത്തിയിരുന്നു. റി ഇന്‍ഷുറന്‍സ് കമ്പനികള്‍ അണ്ടര്‍റൈറ്റിംഗ് റേറ്റുകള്‍ ഉയര്‍ത്തിയതിന്റെ ഭാഗമായിരുന്നു നടപടി.

കോവിഡ് വ്യാപനം അതിശക്തമായതോടെ ഇന്‍ഷുറന്‍സ് പ്രോഡക്ടുകള്‍ കൂടുതല്‍ റിസ്‌ക് ഏറിയതായി തീരുന്നു. അതുകൊണ്ടാണ് റീ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തുക ഉയര്‍ത്തിയത്. ഈ വര്‍ധന പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി ഉപഭോക്താക്കളിലേക്ക് കൈമാറുകയായിരുന്നു.

രാജ്യത്തെ പല പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളും നിരക്ക് വര്‍ധനയ്ക്ക് വേണ്ടി ഐ ആര്‍ ഡി എ ഐ യെ സമീപിച്ചിട്ടുണ്ട്. അതേ സമയം ചില കമ്പനികള്‍ നിരക്ക് വര്‍ധനയുടെ തോത് കുറയ്ക്കാനാവശ്യപ്പെട്ട് ആഗോള റീഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടിയാലോചനയിലാണ്.

ആഗോള തലത്തില്‍ കോവിഡ് മരണങ്ങള്‍ കുതിച്ചുയര്‍ന്നതോടെ ഇന്‍ഷുറന്‍സ് റീഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിം നിരക്കുകള്‍ വലിയ തോതില്‍ കൂടിയരുന്നു. ഇതാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയ്ക്ക് ന്യായീകരണമായി റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികളുടെ റിസ്‌ക് കവര്‍ ചെയ്യുന്നതാണ് ആഗോള റീ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇപ്പോഴും ഇന്‍ഷുറന്‍സ് ചെലവ് കുറവാണെന്നത് വര്‍ധനവിന് ന്യായീകരണമായി കമ്പനികള്‍ വ്യക്തമാക്കുന്നു. 50 ലക്ഷം പേരാണ് ലോകത്ത് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇന്ത്യയില്‍ ഇത് 4 ലക്ഷം കടുന്നു.

 

Tags:    

Similar News