കോവിഡ്, 'ആന്റി ബോഡി കോക്ടൈല്‍ തെറാപ്പി' യ്ക്ക് ക്ലെയിം നിഷേധിക്കാനാവില്ല
കോവിഡ് മൂന്നാം തരംഗം രാജ്യത്ത് തീവ്രസാന്നിധ്യമായി തുടരുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ക്ലെയിമുകളില്‍ അലംഭാവം പാടില്ലെന്ന് ഐ ആര്‍ ഡി എ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കോവിഡ് ചികിത്സയുടെ ഭാഗമായി വിരളമായി എങ്കിലും നല്‍കേണ്ടി വരുന്ന 'ആന്റിബോഡി കോക്ടൈല്‍ തെറാപ്പി' യ്ക്ക് ക്ലെയിം നിഷേധിക്കരുതെന്ന് കമ്പനികള്‍ക്ക് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പരീക്ഷണ ചികിത്സയാണെന്നാണ് ഇതിന് ക്ലെയിം നിരസിച്ചുകൊണ്ടുള്ള കമ്പനികളുടെ ന്യായം. പഠനങ്ങള്‍ അനുസരിച്ച് ആന്റിബോഡി കോക്ടൈല്‍ തെറാപ്പിക്ക് ചില കോവിഡ് കേസുകളിലെ ഗുരുതരാവസ്ഥ […]
കോവിഡ് മൂന്നാം തരംഗം രാജ്യത്ത് തീവ്രസാന്നിധ്യമായി തുടരുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ക്ലെയിമുകളില്‍ അലംഭാവം പാടില്ലെന്ന് ഐ ആര്‍ ഡി എ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കോവിഡ് ചികിത്സയുടെ ഭാഗമായി വിരളമായി എങ്കിലും നല്‍കേണ്ടി വരുന്ന 'ആന്റിബോഡി കോക്ടൈല്‍ തെറാപ്പി' യ്ക്ക് ക്ലെയിം നിഷേധിക്കരുതെന്ന് കമ്പനികള്‍ക്ക് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പരീക്ഷണ ചികിത്സയാണെന്നാണ് ഇതിന് ക്ലെയിം നിരസിച്ചുകൊണ്ടുള്ള കമ്പനികളുടെ ന്യായം.
പഠനങ്ങള്‍ അനുസരിച്ച് ആന്റിബോഡി കോക്ടൈല്‍ തെറാപ്പിക്ക് ചില കോവിഡ് കേസുകളിലെ ഗുരുതരാവസ്ഥ തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതിനുള്ള ഒരു വയല്‍ മരുന്നിന് 59,750 രൂപയാണ് വില. ഈ വസ്തുതകളാണ് ക്ലെയിം സെറ്റില്‍മെന്റില്‍ നിന്ന് കമ്പനികളെ വിലക്കുന്നത്. എന്നാല്‍, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ 2021 മേയില്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാവുന്നത് എന്ന വിഭാഗത്തില്‍ ഈ ചികിത്സയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് നിരസിക്കാനാവില്ലെന്നുമാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നത്. ഇത് പരിഗണിച്ച് ക്ലെയിം സെറ്റില്‍മെന്റിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഐ ആര്‍ ഡി എ ഐ നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് ചികിത്സയുടെ ഭാഗമായി ക്ലെയിം നിരസിക്കുന്ന പരാതികള്‍ കൂടി വരുമ്പോഴാണ് ഇങ്ങനെ ഒരു നിര്‍ദേശം വരുന്നത്. മരണനിരക്ക് മറ്റ് രോഗങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കോവിഡ് കേസുകള്‍ ബാധ്യത ആവുകയാണ്. രാജ്യത്ത് 2022 ജനുവരി 19 വരെ 4.86 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.