ബാങ്കില്‍ പണം കൊണ്ടുപോകുന്നതിനും കവറേജ്, അറിയാം ഓഫീസ് പാക്കേജ് പോളിസിയെ

  • അടിസ്ഥാന റിസ്‌ക്കുകളില്‍ ഒന്നാമതാണ് തീപിടിത്തം
  • സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞുവേണം പോളിസിയെടുക്കാന്‍
  • കൂടുതല്‍ സെക്ഷനുകള്‍ കവര്‍ ചെയ്യുമ്പോള്‍ പ്രീമിയത്തില്‍ ഡിസ്‌കൗണ്ട്

Update: 2023-04-27 06:53 GMT

ഇന്ത്യയില്‍ പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും മിക്കവാറും എല്ലാ കമ്പനികള്‍ക്കും അനുയോജ്യമായ ഓഫീസ് പാക്കേജ് പോളിസികള്‍ ഉണ്ട്. ഒരു ഡസനിലധികം വരുന്ന വിവിധ റിസ്‌കുകള്‍ കവര്‍ ചെയ്യുന്ന പാക്കേജാണിത്. ഒരു ഓഫീസ് അഥവാ സ്ഥാപനത്തിന്റെ എല്ലാ റിസ്‌കുകളും ഒരു സിംഗിള്‍ പോളിസിയിലൂടെ കവര്‍ ചെയ്യുന്നതു കൊണ്ട് ഇന്‍ഷുര്‍ ചെയ്യാന്‍ എളുപ്പമാണ്.

കൂടുതല്‍ സെക്ഷനുകള്‍ കവര്‍ ചെയ്യുമ്പോള്‍ പ്രീമിയത്തില്‍ ഡിസ്‌കൗണ്ടും ലഭ്യമാണ്. ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന റിസ്‌ക്കുകളില്‍ ഒന്നാമതാണ് തീപിടിത്തം. ഇടിമിന്നല്‍, പ്രകൃതിക്ഷോഭങ്ങള്‍, സ്‌ഫോടനം, കലാപം, സമരം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ മുതലായ പന്ത്രണ്ടോളം റിസ്‌കുകളും ഈ പാക്കേജിലൂടെ കവര്‍ ചെയ്യുന്നു. ബില്‍ഡിങ്ങിനും ഓഫീസിലെ സാധന സാമഗ്രികള്‍ക്കും ഈ പരിരക്ഷ ലഭ്യമാണ്.

ഭദ്രമായി സൂക്ഷിച്ചുവെച്ച സാധന സാമഗ്രികള്‍ കളവുപോകുന്ന റിസ്‌കും ഇതില്‍ കവര്‍ ചെയ്യുന്നു. ഓഫീസുകളില്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാക്‌സ് മെഷീന്‍, പ്രിന്റര്‍ എന്നിവയ്ക്കു സംഭവിച്ചേക്കാവുന്ന എല്ലാ കേടുപാടുകളും, സോഫ്റ്റ്‌വെയറിന് തകരാറുണ്ടായാല്‍ അതും കവര്‍ ചെയ്യുന്ന പോളിസി ലഭ്യമാണ്.

ഓഫീസിലെ എയര്‍കണ്ടീഷണര്‍, ജനറേറ്റര്‍, മോട്ടോര്‍ തുടങ്ങിയ മെക്കാനിക്കല്‍ ഉപകരണങ്ങളുടെ ബ്രേക്ക്ഡൗണിനും ഈ പോളിസിയില്‍ പരിരക്ഷ ലഭിക്കും.

ബാങ്കിലേക്ക് പണം ഡെപ്പോസിറ്റ് ചെയ്യാന്‍ പോകുക, ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് തിരിച്ചു കൊണ്ടുവരിക, ഓഫീസിലുള്ള പണം സേയ് ഫില്‍ സൂക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാ ഓഫീസുകളിലും സാധാരണമാണ്. ഇവയെയും റിസ്‌കുകളുടെ കൂട്ടത്തില്‍പെടുത്താം.

സേയ്ഫിലെ പണത്തിനും, പണം കൊണ്ടുപോകുമ്പോഴും, കൊണ്ടുവരു മ്പോഴും സംഭവിച്ചേക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ക്കും ഉള്ള കവറേജ് ഈ പോളിസിയിലുണ്ട്. ഇതു കൂടാതെ ഓഫീസിലെ സ്ഥിരമായ ജീവനക്കാര്‍ക്കു യാത്രാവേളയില്‍ ബാഗേജിനു ന ഷ്ടം സംഭവിച്ചാലും നഷ്ടപരിഹാരം ലഭ്യമാണ്.

ഓഫീസിനു പുറത്തു വെച്ചിട്ടുള്ള ബോര്‍ഡ്, ഇന്റീരിയര്‍ ചെയ്തിട്ടുള്ള ഗ്ലാസ്, സാനിറ്ററി ഉപകരണങ്ങള്‍ എന്നിവയ്ക്കു കേടുപാടുകള്‍, പൊട്ടല്‍ എന്നിവ സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭ്യമാണ്. ക്യാഷ്, ചെക്ക് എന്നിവ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ തിരിമറി നടത്തി പണം അപഹരിച്ചാലും പരിരക്ഷ ലഭിക്കും. ജോലി സ്ഥലത്ത് അപകടമോ തൊഴില്‍ജന്യ രോഗങ്ങളോ ഉണ്ടായാല്‍ തൊഴിലുടമയ്ക്കുള്ള നിയമപരമായ ബാധ്യതയും ഈ പോളിസിയില്‍ കവര്‍ ചെയ്യുന്നു.


തൊഴിലാളികളുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സില്‍ അപകടമരണം, അംഗവൈകല്യം എന്നിവയ്ക്കും നഷ്ടപരിഹാരം ലഭിക്കുന്നതാണ്. തീപിടുത്തം, പ്രകൃതിദുരന്തങ്ങള്‍ എന്നിവ മൂലം ഓഫീസ് പ്രവര്‍ത്തനയോഗ്യമല്ലാതിരു ന്നാല്‍ പകരം വാടകക്ക് എടുക്കുന്ന സ്ഥലത്തിന്റെ വാടകവരെ നമുക്ക് ഈ പോളിസിയില്‍ കവര്‍ ചെയ്യാനാകും.

ഒരു പ്രൊഫഷണല്‍ സ്ഥാപനമാണെങ്കില്‍ പ്രൊഫഷണലുകളുടെ റിസ്‌കുകള്‍, ബാധ്യതകള്‍ എന്നിവയും ചില ക മ്പനികളുടെ പോളിസികളില്‍ കവര്‍ ചെയ്യുന്നുണ്ട്.

സ്ഥാപനത്തിലെ ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിങ്ങനെ, എല്ലാ ആധുനിക ഉപകരണങ്ങളും കവര്‍ ചെയ്യുന്ന ഒന്നാണ് ഓഫീസ് പാക്കേജ് പോളിസി. ഇതിനു പുറമെ അസുഖം, അപകടം എന്നിവ മൂലം ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ പ്രതിദിനബത്ത ലഭ്യമാവുന്ന പോളിസിയും ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ഓഫീസ് പാക്കേജ് പോളിസിയെ കോംപാക്റ്റ് ഇന്‍ഷുറന്‍സ്, ഓഫീസ് അംബ്രല, ഓഫീസ് ആന്റ് പ്രൊഫഷനല്‍ എസ്റ്റാബ്ലിഷ്‌മെന്റ് പോളിസി എന്നിങ്ങനെ അവരുടേതായ പേരുകളിലാണ് ഓരോ കമ്പനികളും അവതരിപ്പിക്കുന്നത്.

റിസ്‌കുകള്‍ കവര്‍ ചെയ്യുന്നതിലും പ്രീമിയം നിരക്കുകളിലും വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. ഒരു സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ ഏതൊക്കെയാണ് എന്നറിഞ്ഞുവേണം പോളിസിയെടുക്കാന്‍. 

Tags:    

Similar News