ഈ നേട്ടങ്ങള്‍ ഓര്‍ത്താല്‍ ആന്വിറ്റി പ്ലാന്‍ എങ്ങിനെ ഒഴിവാക്കും?

  വിവിധരത്തിലുള്ള നിക്ഷേപമാര്‍ഗങ്ങളെ കുറിച്ച് ആരായുന്ന കാലമാണ് വിരമിക്കല്‍ പ്രായം. ഒരു റിട്ടയര്‍മെന്റ് പ്ലാനിന്റെ അവസാന ഘട്ടങ്ങളിലൊന്നാണ് ആന്വിറ്റി. സ്ഥിര വരുമാനം നേടാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു നിക്ഷേപമാര്‍ഗമാണ് ആന്വിറ്റി. മികച്ച ആന്വിറ്റി പ്ലാനുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ കൃത്യമായി വിനിയോഗിക്കാന്‍ സഹായിക്കും. റിട്ടയര്‍മെന്റ് കോര്‍പ്പസ് സുരക്ഷിതവും ദീര്‍ഘകാല വരുമാനവുമാക്കി മാറ്റുക എന്നതാണ് ആന്വിറ്റി പ്ലാനിന്റെ പ്രാഥമിക ലക്ഷ്യം. നേട്ടം ആന്വിറ്റികള്‍ ഉടമയുടെയും പങ്കാളിയുടെയും ജീവിതകാലം മുഴുവന്‍ ഉറപ്പുള്ള വരുമാനം ഇവിടെ വാഗ്ദാനം ചെയ്യുന്നു. മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങളൊന്നും […]

Update: 2022-02-12 00:25 GMT
trueasdfstory

വിവിധരത്തിലുള്ള നിക്ഷേപമാര്‍ഗങ്ങളെ കുറിച്ച് ആരായുന്ന കാലമാണ് വിരമിക്കല്‍ പ്രായം. ഒരു റിട്ടയര്‍മെന്റ് പ്ലാനിന്റെ അവസാന ഘട്ടങ്ങളിലൊന്നാണ്...

 

വിവിധരത്തിലുള്ള നിക്ഷേപമാര്‍ഗങ്ങളെ കുറിച്ച് ആരായുന്ന കാലമാണ് വിരമിക്കല്‍ പ്രായം. ഒരു റിട്ടയര്‍മെന്റ് പ്ലാനിന്റെ അവസാന ഘട്ടങ്ങളിലൊന്നാണ് ആന്വിറ്റി. സ്ഥിര വരുമാനം നേടാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു നിക്ഷേപമാര്‍ഗമാണ് ആന്വിറ്റി. മികച്ച ആന്വിറ്റി പ്ലാനുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ കൃത്യമായി വിനിയോഗിക്കാന്‍ സഹായിക്കും. റിട്ടയര്‍മെന്റ് കോര്‍പ്പസ് സുരക്ഷിതവും ദീര്‍ഘകാല വരുമാനവുമാക്കി മാറ്റുക എന്നതാണ് ആന്വിറ്റി പ്ലാനിന്റെ പ്രാഥമിക ലക്ഷ്യം.

നേട്ടം

ആന്വിറ്റികള്‍ ഉടമയുടെയും പങ്കാളിയുടെയും ജീവിതകാലം മുഴുവന്‍ ഉറപ്പുള്ള വരുമാനം ഇവിടെ വാഗ്ദാനം ചെയ്യുന്നു. മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങളൊന്നും ഈ ആനുകൂല്യം നമ്മുക്ക് കാണാനാകില്ല. കാലാവധി പൂര്‍ത്തിയാകുന്നതുവരെ കടപ്പത്രങ്ങള്‍ക്ക് പലിശ തിരികെ നല്‍കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികള്‍ക്ക് സമ്പത്ത് വളര്‍ത്താന്‍ കഴിയും. എന്നാല്‍ ഈ രണ്ട് ഉപകരണങ്ങള്‍ക്കും ജീവിതകാലം മുഴുവന്‍ ഉറപ്പുള്ള വരുമാനം നല്‍കാന്‍ കഴിയില്ല. ആന്വിറ്റി പ്ലാന്‍ വാങ്ങുന്നതിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സുരക്ഷിതവും വിശ്വസനീയവുമായ വരുമാനം

റിട്ടയര്‍മെന്റിനു ശേഷമുള്ള ചെലവുകള്‍ നിയന്ത്രിക്കുന്നതിന്, നിങ്ങളുടെ നിലവിലെ വരുമാനത്തില്‍ നിന്ന് ഓരോ മാസവും കുറച്ച് തുക ലാഭിക്കാം. എന്നാല്‍ റിട്ടയര്‍മെന്റിനു ശേഷവും നിങ്ങളുടെ ജീവിതനിലവാരം നിലനിര്‍ത്താന്‍ എല്ലാത്തരം സമ്പാദ്യ പദ്ധതികളും നിങ്ങളെ സഹായിക്കില്ല. ഇത്തരം സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപസാധ്യതകളില്‍ ഒന്നാണ് ആന്വിറ്റികള്‍. നിങ്ങള്‍ക്ക് ഇതില്‍ പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക സ്ട്രീമുകള്‍ തിരഞ്ഞെടുക്കാം. ആന്വിറ്റികള്‍ സാങ്കേതികമായി ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് സമാനമാണ്, ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല. ആന്വിറ്റികള്‍ ഉടമയുടെയും പങ്കാളിയുടെയും ജീവിതകാലം മുഴുവന്‍ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു.നിങ്ങളുടെ പങ്കാളിയുടെ മരണശേഷം തുക നോമിനിക്ക് തിരികെ നല്‍കുന്നതിന് ആന്വിറ്റി പ്ലാനുകള്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, നിങ്ങളുടെ മരണം സംഭവിച്ചാല്‍ തുകയുടെ റിട്ടേണ്‍ തിരഞ്ഞെടുക്കാന്‍ കുടുംബത്തിന് അവകാശമുണ്ട്.

സമ്പത്ത് കൂട്ടുന്നു

ആവശ്യപ്പെടുന്ന കാലയളവില്‍ മികച്ച വരുമാനം നല്‍കുന്നതിനും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനുമാണ് ഇന്‍ഷുറന്‍സ് നിക്ഷേപങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അധിക തുകയ്ക്കായി ഉയര്‍ന്ന ആന്വിറ്റി തവണകളും നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.

തന്ത്രങ്ങള്‍
റിട്ടയര്‍മെന്റ് തുകയില്‍ നിന്ന് പെന്‍ഷന്‍ വരുമാനം നേടുന്നതിന് പലവിധ പ്ലാനുകള്‍ ഉപയോഗപ്പെടുത്താം. ഡെറ്റ്, ഇക്വിറ്റി ഉത്പന്നങ്ങളില്‍ പണം നിക്ഷേപിക്കാം. ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടുകള്‍ക്ക് മികച്ച വളര്‍ച്ച നേടാനാകും. പിന്നീട് ഇക്വിറ്റിയില്‍ നിന്ന് സുരക്ഷിതമായ ഡെറ്റ് ലിക്വിഡ് ഫണ്ടുകളിലേക്കും നിക്ഷേപം മാറ്റാം. അങ്ങനെ 80 വയസ്സ് വരെ പ്ലാന്‍ തുടരുകയും ചെയ്യാം. റിട്ടയര്‍മെന്റിനു ശേഷമുള്ള ഭാഗിക പിന്‍വലിക്കലുകള്‍ക്ക് നികുതി രഹിതമായിരിക്കും.

നികുതി ഒഴിവ്

പ്രീമിയത്തിലേക്ക് നിങ്ങള്‍ അടച്ച തുക സെക്ഷന്‍ 80 സി പ്രകാരം കിഴിവ് ലഭിക്കും. 1.5 ലക്ഷം വരെ സെക്ഷന്‍ 10(10D) പ്രകാരം പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി ഇളവ് അനുവദിക്കുകയും ചെയ്യുന്നു. ലൈഫ് ഇന്‍ഷൂറര്‍മാര്‍ നല്‍കുന്ന ആന്വിറ്റി പ്ലാനുകളില്‍ നികുതി ലാഭിക്കന്‍ ചില വ്യവസ്ഥകളുണ്ട്. പ്ലാനിലെ വാര്‍ഷിക നിക്ഷേപം ലൈഫ് കവറിന്റെ 10% ല്‍ താഴെയായിരിക്കണം. യൂലിപ് പ്ലാനുകളിലെ പരമാവധി വാര്‍ഷിക നിക്ഷേപം 2.5 ലക്ഷം രൂപയില്‍ കവിയരുത്. പലപ്പോഴും ഇവിടെ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ പണ ലഭ്യതായാണ് ആന്വിറ്റികള്‍ വാഗ്ദാനം ചെയ്യുന്നത്.

 

 

 

 

 

 

 

 

 

Tags:    

Similar News