ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍ ആന്വിറ്റി അല്ല, കൂടുതല്‍ അറിയാം
ലൈഫ് ഇന്‍ഷുറന്‍സ് ഒരാളുടെ ജീവിതത്തിലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്. ഒരോ വ്യക്തിയും അവരുടെ വരുമാനവും ജീവിത ലക്ഷ്യങ്ങളും പരിഗണിച്ചാവണം ഇത്തരം പദ്ധതിയില്‍ പങ്കാളിയാകുന്നത്. ഇന്‍ഷുറന്‍സിനെ കുറിച്ച് ആലോചിക്കുമ്പോള്‍ പല പരിഗണനകളും നമ്മടെ മുന്നിലെത്താറുണ്ട്. ഇന്‍ഷുറന്‍സ് നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരാളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടുന്ന രണ്ട് ഉത്പന്നങ്ങളാണ് ആന്വിറ്റി പദ്ധതിയും ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനും. ഇത് രണ്ടും വ്യത്യസ്തമാണെങ്കിലും ചില സമാനതകള്‍ ഇവയ്ക്കുണ്ട്. ആന്വിറ്റി നിങ്ങള്‍ നല്‍കുന്ന നിശ്ചിത തുകയ്ക്ക് പ്രതിഫലമായി ഒരു പ്രത്യേക […]
ലൈഫ് ഇന്‍ഷുറന്‍സ് ഒരാളുടെ ജീവിതത്തിലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്. ഒരോ വ്യക്തിയും അവരുടെ വരുമാനവും ജീവിത ലക്ഷ്യങ്ങളും പരിഗണിച്ചാവണം ഇത്തരം പദ്ധതിയില്‍ പങ്കാളിയാകുന്നത്. ഇന്‍ഷുറന്‍സിനെ കുറിച്ച് ആലോചിക്കുമ്പോള്‍ പല പരിഗണനകളും നമ്മടെ മുന്നിലെത്താറുണ്ട്. ഇന്‍ഷുറന്‍സ് നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരാളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടുന്ന രണ്ട് ഉത്പന്നങ്ങളാണ് ആന്വിറ്റി പദ്ധതിയും ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനും. ഇത് രണ്ടും വ്യത്യസ്തമാണെങ്കിലും ചില സമാനതകള്‍ ഇവയ്ക്കുണ്ട്.
ആന്വിറ്റി
നിങ്ങള്‍ നല്‍കുന്ന നിശ്ചിത തുകയ്ക്ക് പ്രതിഫലമായി ഒരു പ്രത്യേക കാലം മുതല്‍ക്കോ അല്ലെങ്കില്‍ ഭാവിയിലോ ഒരു നിശ്ചിത തുക മാസ വരുമാനം ഉറപ്പാക്കിക്കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിയുമായി ഉണ്ടാക്കുന്ന ഒരു കരാറാണ് ആന്വിറ്റി. ലളിതമായി പറഞ്ഞാല്‍ വാര്‍ധക്യത്തില്‍ മാസവരുമാനം ഉറപ്പാക്കാന്‍ നേരത്തെ നടത്തുന്ന നിക്ഷേപം. പ്രായമാകുമ്പോള്‍ പിന്നീടുള്ള ജീവിത കാലം മുഴുവന്‍ തുടര്‍ച്ചയായ വരുമാനം പരിരക്ഷിക്കുന്ന പദ്ധതിയാണ് ഇത്.
രണ്ട് വിധം
ആന്വിറ്റികള്‍ രണ്ട് വിധമുണ്ട്. ഡിഫേര്‍ഡ് ആന്വിറ്റി ആണ് ഒന്ന്. റിട്ടയര്‍മെറ് കാലമാകുന്നതോടെ മാസവരുമാനം ലഭിച്ചു തുടങ്ങുന്ന പ്ലാനാണിത്. ഈ കരാറാണ് കമ്പനിയും വ്യക്തിയും തമ്മില്‍ ഒപ്പു വയ്ക്കുന്നത്. നിങ്ങള്‍ ഒരുമിച്ച് അടയ്ക്കുന്ന തുകയും കുറച്ച് അധിക നേട്ടവും ചേര്‍ത്ത് മാസവരുമാനം എന്ന നിലയിലാവും തുക ലഭിക്കുക. വാര്‍ധക്യത്തില്‍ ഉറപ്പുള്ള വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഇത് യോജിച്ചതാണ്.
ഇമ്മിഡിയേറ്റ് ആന്വിറ്റിയാണ് അടുത്തത്. ഇവിടെ ആദ്യ നിക്ഷേപം നടത്തി അധികം താമസിയാതെ തന്നെ റിട്ടേണ്‍ ലഭിച്ചു തുടങ്ങും. നിങ്ങള്‍ ഒരു തുക അടയ്ക്കുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനി ഒരു പ്രത്യേക കാലയളവിലേക്ക്, അധിക കേസുകളിലും ജീവിത കാലം മുഴുവന്‍, അടവിനനുസരണമായ വരുമാനം നല്‍കുന്നു. വിരമിക്കല്‍ പ്രായമടുത്തുവരുന്നവര്‍ക്ക് ഈ പദ്ധതിയാകും കൂടുതല്‍ യോജിക്കുക.
ലൈഫ് ഇന്‍ഷുന്‍സ്
അടയ്ക്കുന്ന പ്രീമിയത്തിന് പകരമായി ഒരു പ്രത്യേക കാലയളവ് കഴിഞ്ഞിട്ടോ, അല്ലെങ്കില്‍ പോളിസി ഉടമയുടെ മരണശേഷമോ ഒരു നിശ്ചിത സംഖ്യ നല്‍കാമെന്ന കമ്പനിയും പോളിസി ഉടമയും തമ്മിലുള്ള കരാറാണ് ഇവിടെ സംഭവിക്കുന്നത്. കരാര്‍ കാലവധിക്കുള്ളില്‍ പോളിസി ഉടമ മരിച്ചാല്‍ നോമിനിയ്ക്ക് തുക ലഭിക്കുന്നു. അങ്ങനെ പോളിസി ഉടമയുടെ മരണം ഉണ്ടാക്കിയ സാമ്പത്തിക അനിശ്ചിതത്വം തരണം ചെയ്യാന്‍ ഇത് ഉപകരിക്കുന്നു. ഇവിടെ നോമിനി ഒന്നോ അധിലധികമോ വ്യക്തികളാകാം.
ആന്വിറ്റി പദ്ധതികള്‍ വാര്‍ധക്യത്തില്‍ വരുമാനം ഉറപ്പാക്കുന്നു. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രിയപ്പെട്ടവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നു. ആന്വിറ്റി പ്ലാന്‍ ചെറിയ തോതിലെങ്കിലും ലൈഫ് കവറേജ് നല്‍കുന്നുവെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഒരിക്കലും ആന്വിറ്റി പരിരക്ഷ വാഗ്ദാനം ചെയ്യുന്നില്ല.