30 ശതമാനവും ഇന്‍ഷുറന്‍സിനു വെളിയില്‍, നിങ്ങളും പട്ടികയിലുണ്ടോ?

  ജീവിത ചെലവുകള്‍ എന്തുമാകട്ടെ, പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങള്‍ക്കെപ്പോഴും കൈത്താങ്ങാകും ആരോഗ്യ ഇന്‍ഷുറന്‍സ്. മഹാമാരികളും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന ഈ കാലത്ത് ആശുപത്രി ചെലവുകള്‍ കുതിച്ചുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ പ്രാധാന്യം വളരെ കൂടുതലാണ്. നീതി ആയോഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 30% അഥവാ 42 കോടി പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരാണ്. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ചെലവാക്കുന്ന പണം പരിമിതമായതിനാല്‍ ജനസംഖ്യയിലെ നല്ലൊരു വിഭാഗവും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ […]

Update: 2022-01-16 05:59 GMT
trueasdfstory

ജീവിത ചെലവുകള്‍ എന്തുമാകട്ടെ, പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങള്‍ക്കെപ്പോഴും കൈത്താങ്ങാകും ആരോഗ്യ ഇന്‍ഷുറന്‍സ്....

 

ജീവിത ചെലവുകള്‍ എന്തുമാകട്ടെ, പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങള്‍ക്കെപ്പോഴും കൈത്താങ്ങാകും ആരോഗ്യ ഇന്‍ഷുറന്‍സ്. മഹാമാരികളും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന ഈ കാലത്ത് ആശുപത്രി ചെലവുകള്‍ കുതിച്ചുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ പ്രാധാന്യം വളരെ കൂടുതലാണ്. നീതി ആയോഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 30% അഥവാ 42 കോടി പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരാണ്. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ചെലവാക്കുന്ന പണം പരിമിതമായതിനാല്‍ ജനസംഖ്യയിലെ നല്ലൊരു വിഭാഗവും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടുന്നു. അവിടെയാകട്ടെ ഭീമമായ ആശുപത്രി ബില്ലുകളും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ പ്രാധാന്യം.

നീതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 50% അഥവാ 70 കോടി ജനങ്ങള്‍ പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ (പിഎംജെവൈ) അംഗങ്ങളാണ്. ശേഷിക്കുന്നതില്‍ 20% അഥവാ 25 കോടി ജനങ്ങള്‍ സാമൂഹിക ആരോഗ്യ ഇന്‍ഷുറന്‍സുകളോ സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷയോ നേടിയിട്ടുണ്ട്. ബാക്കിയുള്ള 30% ആളുകള്‍ക്ക് യാതൊരുവിധ ആരോഗ്യ പരിരക്ഷയും ഇല്ല. ഇവര്‍ പ്രധാനമായും കാര്‍ഷിക കാര്‍ഷികേതര അസംഘടിത മേഖലയില്‍ ഏര്‍പ്പെടുന്നവരാണ്. മാത്രമല്ല ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞതയും ഇവരെ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.

ഇന്ത്യന്‍ ജനസംഖ്യയിലെ 40 കോടി ജനങ്ങളും ആരോഗ്യത്തിന് യാതൊരു സാമ്പത്തിക പരിരക്ഷയും ഇല്ലാത്തവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടുമിക്ക ഇന്ത്യന്‍ ഇന്‍ഷുറന്‍സ് പദ്ധതികളും ഇവര്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ളതല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ അഭാവവും ഇതില്‍ ഒരു ഘടകമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് വിപുലീകരിക്കുന്നതിലൂടെ ഇതിനൊരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കും.

Tags:    

Similar News