ഒരു തവണ നിക്ഷേപം, മരണം വരെ പെന്‍ഷന്‍, സരള്‍ പെന്‍ഷന്‍ പ്ലാന്‍ എടുക്കാം
ഒരു തവണ മാത്രം നിക്ഷേപം നടത്തി പിന്നീട് സുഖമായി പെന്‍ഷന്‍ വാങ്ങി കഴിയുക.
ഒരു തവണ മാത്രം നിക്ഷേപം നടത്തി പിന്നീട് സുഖമായി പെന്‍ഷന്‍ വാങ്ങി കഴിയുക. അത്തരം ഒരു പദ്ധതിയാണ് എല്‍ ഐ സിയുടെ സരള്‍ പെന്‍ഷന്‍ പ്ലാന്‍. ഇവിടെ...
ഒരു തവണ മാത്രം നിക്ഷേപം നടത്തി പിന്നീട് സുഖമായി പെന്‍ഷന്‍ വാങ്ങി കഴിയുക. അത്തരം ഒരു പദ്ധതിയാണ് എല്‍ ഐ സിയുടെ സരള്‍ പെന്‍ഷന്‍ പ്ലാന്‍. ഇവിടെ ഒരിക്കല്‍ മാത്രം നിക്ഷേപം നടത്തിയാല്‍ മതി. ഓഹരി മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത നോണ്‍ ലിങ്ക്ഡ് പദ്ധതിയാണിത്. ഒരു നിശ്ചിത തുക നല്‍കി പോളിസി എടുത്ത് പിന്നീട് സുസ്ഥിരമായ വരുമാനം ഉറപ്പാക്കാം.
പ്രത്യേകതകള്‍
ഒറ്റത്തവണ പ്രീമിയം അടച്ചാല്‍ മതി. രണ്ട് തരത്തിലുള്ള ആന്യുറ്റി സാധ്യതകള്‍ പദ്ധതി നല്‍കുന്നുണ്ട്. പദ്ധതിയില്‍ ചേരുന്ന ആള്‍ക്ക് നിക്ഷേപത്തുകയുടെ 100 ശതമാനം തിരികെ നല്‍കുന്ന ഒന്ന്. കൂടാതെ ജോയിന്റ് സര്‍വൈവറുടെ മരണ ശേഷം 100 ശതമാനം മുടക്കുമതല്‍ തിരികെ ലഭിക്കുന്നത്. മാസം, മൂന്ന് മാസത്തിലൊരിക്കല്‍, അര്‍ധ വാര്‍ഷികമായി, വര്‍ഷത്തിലൊരിക്കല്‍ എന്ന വിധത്തിലായിരിക്കും ആന്യുറ്റി തുക ലഭിക്കുക. ഏത് വേണമെന്ന് തിരഞ്ഞെടുക്കാം.
ചുരുങ്ങിയ പെന്‍ഷന്‍ 12,000
വര്‍ഷം ലഭിക്കേണ്ട തുകയ്ക്കനുസരിച്ചാകും ഇവിടെ നിക്ഷേപം. ഏറ്റവും ചുരുങ്ങിയത് 12,000 രൂപയെങ്കിലും തിരികെ ലഭിക്കുന്ന രീതിയിലുള്ള തുകയാവണം പ്ലാന്‍
വാങ്ങാന്‍ ഒറ്റത്തവണയായി നല്‍കേണ്ടത്. അതേസമയം പരമാവധി എത്ര വേണമെങ്കിലും നിക്ഷേപിക്കാം.
പ്രായം 40-80
40 നും 80 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയില്‍ ചേരാം. വായ്പാ സൗകര്യവും ഇതില്‍ അനുവദിച്ചിട്ടുണ്ട്. നിക്ഷേപം നടത്തി ആറ് മാസത്തെ കാലയളവിന്
ശേഷം ഇതില്‍ നിന്ന് വായ്പ അനുവദിക്കും. അഞ്ച് ബാന്റുകളിലുള്ള തുകയില്‍ നിക്ഷേപം നടത്താം. ആദ്യ ബാന്റ് 2,00,000 ലക്ഷം രൂപയില്‍ തുടങ്ങുന്നു. അഞ്ചാമത്തെ ബാന്റ് 25,00,000 ലക്ഷം രൂപയ്ക്ക് മുകളിലാണ്.