ഇന്ത്യന്‍ ഗ്ലോബല്‍ ഫോറം മാർച്ച് 7-8 നു ബാഗ്ലൂരില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗ്ലോബല്‍ ഫോറം പരിപാടിക്ക് ബാംഗ്ലൂരില്‍ തുടക്കമായി. മാര്‍ച്ച് 7,8 തിയതികളില്‍ നടക്കുന്ന പരിപാടിയില്‍ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും. 30 യൂണികോണുകളുടെ സ്ഥാപകരുമായും സിഇഒ-കളുമായും മന്ത്രി കൂടിക്കാഴ്ച്ച നടത്തും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, വിവിധ വ്യവസായ പ്രമുഖര്‍, സിഇഒകള്‍ തുടങ്ങിയവര്‍ ഈ പരുപാടിയില്‍ പങ്കെടുക്കും. ഇന്ത്യക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റുമായി സംവദിക്കാന്‍ ഇന്ത്യന്‍ ഗ്ലോബല്‍ ഫോറം വഴി സാധിക്കും. വിവിധ പ്ലാറ്റ്‌ഫോമുകളുടെ തിരഞ്ഞെടുപ്പിനും പദ്ധതി ആസൂത്രണത്തിനും അനുവദിക്കുന്ന വേദിയാണിത്. […]
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗ്ലോബല്‍ ഫോറം പരിപാടിക്ക് ബാംഗ്ലൂരില്‍ തുടക്കമായി.
മാര്‍ച്ച് 7,8 തിയതികളില്‍ നടക്കുന്ന പരിപാടിയില്‍ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും. 30 യൂണികോണുകളുടെ സ്ഥാപകരുമായും സിഇഒ-കളുമായും മന്ത്രി കൂടിക്കാഴ്ച്ച നടത്തും.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, വിവിധ വ്യവസായ പ്രമുഖര്‍, സിഇഒകള്‍ തുടങ്ങിയവര്‍ ഈ പരുപാടിയില്‍ പങ്കെടുക്കും.
ഇന്ത്യക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റുമായി സംവദിക്കാന്‍ ഇന്ത്യന്‍ ഗ്ലോബല്‍ ഫോറം വഴി സാധിക്കും. വിവിധ പ്ലാറ്റ്‌ഫോമുകളുടെ തിരഞ്ഞെടുപ്പിനും പദ്ധതി ആസൂത്രണത്തിനും അനുവദിക്കുന്ന വേദിയാണിത്. ഇതുവഴി ലോകനേതാക്കള്‍ക്ക് പരസ്പരം കൂടികാഴ്ച്ച നടത്താന്‍ കഴിയും. അതിലുപരിയായി ഇന്ത്യയുടെ ആഗോളതലത്തിലുള്ള ബിസിനസ് ശക്തിപ്പെടുത്താനുള്ള പ്രധാന മാര്‍ഗ്ഗമാണ് ഇന്ത്യന്‍ ഗ്ലോബല്‍ ഫോറം ഒരുക്കുന്നത്.
സമ്പദ് വ്യവസ്ഥയുടെ വിപുലീകരണത്തിനും, വലിയ പരിവര്‍ത്തനത്തിനും നടുവിലാണ് ഇന്ന് ഇന്ത്യയുടെ സ്ഥാനമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂണികോണ്‍ സെഷനില്‍ 30 സിഇഒമാര്‍ പങ്കെടുക്കും. അതോടൊപ്പം സ്ഥാപകര്‍ മന്ത്രിയുമായും കൂടികാഴ്ച്ച നടത്തും.
ആദ്യമായിട്ടാണ് ഇന്ത്യന്‍ ഗ്ലോബല്‍ ഫോറത്തിന് ബെംഗളൂരു വേദിയാകുന്നത്.