എയര്‍ ഇന്ത്യയെ ലോകോത്തര വിമാനക്കമ്പനിയാക്കാന്‍ ടാറ്റാ ഗ്രൂപ്പ്

  • ആഗോളതലത്തില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്ന എയര്‍ലൈനായി മാറ്റുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍
  • 2022 ലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്
  • എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് 470 വിമാനങ്ങള്‍ക്ക്

Update: 2025-01-05 12:09 GMT

എയര്‍ ഇന്ത്യയെ ലോകോത്തര വിമാനക്കമ്പനിയാക്കുന്നതില്‍ തന്റെ കമ്പനി പൂര്‍ണ പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. ആഗോളതലത്തില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്ന എയര്‍ലൈനായി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. 2022 ലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്.

2022-ല്‍ ടാറ്റ ഗ്രൂപ്പ് നടത്തിയ ഏറ്റെടുക്കലിനുശേഷം എയര്‍ ഇന്ത്യയില്‍ നിന്ന് ആളുകള്‍ക്ക് എന്ത് പ്രതീക്ഷിക്കാം എന്നതിനെ കുറിച്ച് എന്‍ഐടി ട്രിച്ചിയിലെ ഗ്ലോബല്‍ അലുംനി മീറ്റില്‍ ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രവി വിശ്വനാഥനുമായി നടത്തിയ ചാറ്റിനിടെ ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍.

'എയര്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയാക്കി മാറ്റാന്‍ എല്ലാ ശ്രമങ്ങളും നടത്തുക എന്നതാണ് എന്റെ പ്രതിജ്ഞാബദ്ധത. ഹാര്‍ഡ്വെയര്‍, ഫ്‌ലൈറ്റ് അനുഭവം, ഉപഭോക്തൃ അനുഭവം, സാങ്കേതികവിദ്യ തുടങ്ങി എല്ലാ വിധത്തിലും.' ചന്ദ്രശേഖരന്‍ പറഞ്ഞു.

എയര്‍ ഇന്ത്യയുമായുള്ള കരാര്‍ അനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ ബോയിംഗും എയര്‍ബസും എത്തിക്കേണ്ടതുണ്ട്.

എയര്‍ ഇന്ത്യ ഗ്രൂപ്പ്് ആകെ 470 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് -- എയര്‍ബസില്‍ നിന്ന് 250, ബോയിംഗില്‍ നിന്ന് 220. 2024 ഡിസംബറില്‍ എയര്‍ ഇന്ത്യ 100 അധിക വൈഡ് ബോഡി എ350, എ321 നിയോ ഉള്‍പ്പെടെ 90 നാരോ ബോഡി എ320 വിമാനങ്ങള്‍ എന്നിവയ്ക്ക് ഓര്‍ഡര്‍ നല്‍കി.

അര്‍ദ്ധചാലക വ്യവസായത്തെക്കുറിച്ചുള്ള വിശ്വനാഥന്റെ മറ്റൊരു ചോദ്യത്തിന് മറുപടിയായി ചന്ദ്രശേഖരന്‍ പറഞ്ഞു, ഒരു വലിയ അവസരമുണ്ടെന്നും അര്‍ദ്ധചാലക മേഖലയില്‍ ടാറ്റ സണ്‍സിന്റെ എക്‌സ്‌പോഷര്‍ ഏകദേശം 18 ബില്യണ്‍ ഡോളറാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News