ടാറ്റ എയർ ബസ്സുമായി ചേർന്ന് ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിലേക്ക്

  • ഇമ്മാനുവല്‍ മാക്ക്രോണും നരേന്ദര മോദിയും ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചത്

Update: 2024-01-27 07:28 GMT

ടാറ്റയും ഫ്രാൻസിന്റെ എയര്‍ബസും ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിനായി സഹകരിക്കുന്നു. ഇരു കമ്പനികളും ചേര്‍ന്ന് എച്ച് 125 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രധാനമായ തദ്ദേശീയവും പ്രാദേശികവല്‍ക്കരണ ഘടകവുമുള്ള എച്ച്125 ഹെലികോപ്റ്ററുകളാണ് നിര്‍മ്മിക്കുന്നതിനുള്ള വ്യാവസായിക പങ്കാളിത്തത്തില്‍ ഇന്ത്യയുടെ ടാറ്റയും ഫാന്‍സിന്റെ എയര്‍ബസും ഏര്‍പ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര പറഞ്ഞു.

സഫ്രാന്‍ ഹെലികോപ്റ്റര്‍ എഞ്ചിനുകളാല്‍ സജ്ജീകരിച്ചിരിക്കുന്ന എച്ച്125 അതിന്റെ വൈവിധ്യത്തിനും പ്രകടനത്തിനും പേരുകേട്ടതാണ്.

എയര്‍ബസ് പറയുന്നതനുസരിച്ച്, 2005 ല്‍ എച്ച്125 എവറസ്റ്റ് കൊടുമുടിയില്‍ 8,848 മീറ്റര്‍ (29,029 അടി) ഉയരത്തില്‍ ഇറങ്ങുകയും ടേക്ക് ഓഫ് ചെയ്യുകയും ചെയ്തു.

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദര മോദിയും ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചത്.

Tags:    

Similar News