900 കോടി രൂപയുടെ ഫണ്ടിംഗ് നേടി സ്‌പൈസ് ജെറ്റ്

  • ഇന്ന് സ്‌പൈസ് ജെറ്റിന്റെ ഓഹരി 4.40 ശതമാനം ഉയര്‍ന്ന് 64.29 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്
  • 2023-ല്‍ സ്‌പൈസ് ജെറ്റ് 83.90 ലക്ഷം യാത്രക്കാരുമായിട്ടാണ് പറന്നത്
  • ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വിപണി വിഹിതം 5.5 ശതമാനമായിരുന്നു
;

Update: 2024-01-29 12:02 GMT
spicejet secures rs 900 crore funding
  • whatsapp icon

ജനുവരിയില്‍ 900 കോടി രൂപയിലധികം ഫണ്ടിംഗിലൂടെ നേടിയതായി സ്‌പൈസ് ജെറ്റ്.

സര്‍ക്കാരിന്റെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന് (ഇസിഎല്‍ജിഎസ്) കീഴില്‍ ഗഡുക്കളായി ലഭിച്ച 160 കോടി രൂപ ഉള്‍പ്പെടെയാണിതെന്ന് എയര്‍ലൈന്‍ കമ്പനി ജനുവരി 29 ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ച കുറിപ്പില്‍ പറഞ്ഞു.

വിമാനങ്ങളുടെ നവീകരണത്തിനും ചെലവ് ചുരുക്കല്‍ നടപടികള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും കമ്പനി പറഞ്ഞു.

സര്‍ക്കാരിന്റെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിലൂടെ മാത്രമായി സ്‌പൈസ് ജെറ്റിന് ഇതിനോടകം 1000 കോടി രൂപ ലഭിച്ചിട്ടുണ്ട്.

2023-ല്‍ സ്‌പൈസ് ജെറ്റ് 83.90 ലക്ഷം യാത്രക്കാരുമായിട്ടാണ് പറന്നത്. ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വിപണി വിഹിതം 5.5 ശതമാനമായിരുന്നു.

നിയമപരമായത് ഉള്‍പ്പെടെ ഒന്നിലധികം പ്രതിസന്ധികള്‍ നേരിടുന്ന കമ്പനിയാണ് സ്‌പൈസ് ജെറ്റ്. ഈ മാസം ആദ്യം ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ സ്‌പൈസ് ജെറ്റിന് 30 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.

ലോ വിസിബിലിറ്റി അവസ്ഥയില്‍ ഫ്‌ളൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ യോഗ്യതയുള്ള പൈലറ്റുമാരെ ചില ഫ്‌ളൈറ്റുകളില്‍ ഉള്‍പ്പെടുത്തിയില്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പിഴ ചുമത്തിയത്.

ഇന്ന് ബിഎസ്ഇയില്‍ സ്‌പൈസ് ജെറ്റിന്റെ ഓഹരി 4.40 ശതമാനം ഉയര്‍ന്ന് 64.29 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News