ജിഎസ്ടി കുശിക പരിഹരിച്ച് സ്‌പൈസ് ജെറ്റ്

  • സ്പൈസ് ജെറ്റ് ക്യൂഐപി വഴി സമാഹരിച്ചത് മൂവായിരം കോടി
  • വിവിധ നിക്ഷേപകരെയും ഫണ്ടുകളെയും ക്യുഐപി വഴി ആകര്‍ഷിക്കാനും സ്പൈസ് ജെറ്റിന് കഴിഞ്ഞു

Update: 2024-09-27 10:19 GMT

ജിഎസ്ടി കുടിശിക തീര്‍ത്ത് സ്പൈസ് ജെറ്റ്; ക്യൂഐപി വഴി 3,000 കോടി രൂപ സമാഹരിച്ചതിന് പിന്നാലെയാണിത്. ബജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റ് ജിഎസ്ടി കുടിശിക തീര്‍ത്തതിനൊപ്പം ജീവനക്കാരുടെ ശമ്പള കുടിശികയും നല്‍കി.

ഗോള്‍ഡ്മാന്‍ സാച്ച്സ് (സിംഗപ്പൂര്‍), മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ, ടാറ്റ മ്യൂച്വല്‍ ഫണ്ട്, ഡിസ്‌കവറി ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റി ലിമിറ്റഡ് എന്നിവയുള്‍പ്പെടെ വിവിധ സ്ഥാപന നിക്ഷേപകരെയും ഫണ്ടുകളെയും ക്യുഐപി വഴി ആകര്‍ഷിക്കാനും സ്പൈസ് ജെറ്റിനായി.

എല്ലാ ജിഎസ്ടി കുടിശ്ശികയും തീര്‍ത്തതില്‍ അഭിമാനിക്കുന്നു, സാമ്പത്തിക അച്ചടക്കത്തിനും നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.

2020 ഏപ്രിലിനും 2023 ഓഗസ്റ്റിനും ഇടയില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ടിഡിഎസ് കിഴിച്ച 220 കോടി രൂപ നികുതി അടച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുടിശിക തീര്‍ക്കുന്നതിന് ക്യുഐപി വഴി ധനസമാഹരണം നടത്തുകയായിരുന്നു.

Tags:    

Similar News