മുംബൈ-അയോധ്യ ആദ്യ വിമാന സര്‍വീസ് ഇന്ന് ആരംഭിക്കും

ഇന്‍ഡിഗോയാണ് സര്‍വീസ് ആരംഭിക്കുന്നത്.;

Update: 2024-01-15 08:47 GMT
The first Mumbai-Ayodhya flight service will start today
  • whatsapp icon

മുംബൈയെ അയോധ്യയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന ആദ്യ വിമാന സര്‍വീസ് ഇന്ന് തുടക്കമാകും.

ഇന്‍ഡിഗോയാണ് സര്‍വീസ് ആരംഭിക്കുന്നത്.

ഉച്ചയ്ക്ക് 12.30 ന് മുംബൈയില്‍ നിന്നും പുറപ്പെടുന്ന വിമാനം 2.45 ന് എത്തിച്ചേരുമെന്നു ഇന്‍ഡിഗോ അറിയിച്ചു.

അയോധ്യയില്‍ നിന്നുള്ള മടക്കയാത്ര ഉച്ചയ്ക്ക് 3.15 നായിരിക്കും. ഈ വിമാനം മുംബൈയില്‍ വൈകുന്നേരം 5.40 ന് എത്തിച്ചേരുമെന്നും കമ്പനി അറിയിച്ചു.

ഡിസംബര്‍ 13ന് ഇന്‍ഡിഗോ ഡല്‍ഹിയില്‍ നിന്നും അയോധ്യയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചിരുന്നു.

Tags:    

Similar News