ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സിഇഒ കൗശിക് ഖോന രാജിവച്ചു

  • വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണു ഗോ ഫസ്റ്റ് എയര്‍ലൈന്‍
  • 2020 ഓഗസ്റ്റിലാണു ഗോ ഫസ്റ്റ് സിഇഒയായി ഖോന ചുമതലയേറ്റത്

Update: 2023-12-01 05:40 GMT

ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സിഇഒ കൗശിക് ഖോന രാജിവച്ചു.

2023 നവംബര്‍ 30 ന് ഗോ ഫസ്റ്റ് കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ-മെയ്‌ലിലാണ് രാജിക്കാര്യം കൗശിക് ഖോന അറിയിച്ചത്.

2020 ഓഗസ്റ്റിലാണു ഗോ ഫസ്റ്റ് സിഇഒയായി ഖോന ചുമതലയേറ്റത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം മേയ് 3 മുതല്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ് ഗോ ഫസ്റ്റ്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണു ഗോ ഫസ്റ്റ് എയര്‍ലൈന്‍.

പറക്കല്‍ മതിയാക്കി ഗോ ഫസ്റ്റ് വിമാനം മേയ് 3 മുതല്‍ നിലത്തിറക്കിയെങ്കിലും സര്‍വീസ് പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി സമീപകാലത്ത് നേടിയിരുന്നു.

Tags:    

Similar News