വ്യോമയാന വരുമാനം കുതിപ്പിൽ; ഇന്ത്യ ആവേശകരമായ വിപണിയെന്ന് അയാട്ട

  • 2024 ല്‍ പ്രതീക്ഷിക്കുന്നത് 2500.7 കോടി ഡോളറിന്റെ അറ്റാദായം
  • 2023ലെ അറ്റാദായത്തിലും വര്‍ധന
  • 2024 ൽ ആഗോള വരുമാനം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും

Update: 2023-12-07 08:01 GMT

ആഗോള എയര്‍ലൈന്‍ വ്യവസായം 2024 ല്‍ 2500.7 കോടി ഡോളറിന്റെ അറ്റാദായം നേടുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട., IATA) . പാസഞ്ചര്‍, കാര്‍ഗോ വിഭാഗങ്ങളില്‍ മികച്ച വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 96400 കോടി ഡോളറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാകും ഈ കാലയളവില്‍ മേഖല നേടുക. 300-ലധികം എയര്‍ലൈനുകളുടെ ഒരു ഗ്രൂപ്പാണ് അയാട്ട.

2023-ല്‍, മേഖലയുടെഅറ്റാദായം 2300.3 കോടി ഡോളറായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം ജൂണില്‍ അയാട്ട പവചിച്ച 900.8 കോടി യുഎസ് ഡോളറിനേക്കാള്‍ വളരെ കൂടുതലാണ് ഇതെന്ന് ഐഎടിഎ ഡയറക്ടര്‍ ജനറല്‍ വില്ലി വാല്‍ഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യ വ്യോമയാന മേഖലയിലെ ആവേശകരമായ വിപണിയാണെന്നും ഇക്കാര്യത്തില്‍ താന്‍ വളരെ ശുഭാപ്തി വിശ്വാസിയാണെന്നും വാല്‍ഷ് കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിവില്‍ ഏവിയേഷന്‍ വിപണികളിലൊന്നായ ഇന്ത്യയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആഗോള വരുമാനം 

ആഗോള വ്യവസായ വരുമാനം അടുത്ത വര്‍ഷം 96400 കോടി യുഎസ് ഡോളര്‍ എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 40.1 ദശലക്ഷം ഫ്‌ളൈറ്റുകളുടെ ഒരു ഇന്‍വെന്ററി 2024 ല്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, 2019 ലെ 38.9 ദശലക്ഷവും 2023 ല്‍ പ്രതീക്ഷിക്കുന്ന 36.8 ദശലക്ഷം ഫ്‌ളൈറ്റുകളില്‍ നിന്ന് കൂടുതലാണിത്-അയാട്ട പറയുന്നു.

എയര്‍ലൈന്‍ വ്യവസായത്തിന്റെ പ്രവര്‍ത്തന ലാഭം ഈ വര്‍ഷം 4070 കോടി ഡോളറില്‍നിന്ന് 2024ല്‍ 4930 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2024ല്‍ ഏകദേശം 470 കോടി ആള്‍ക്കാര്‍ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഉയര്‍ന്ന നിരക്കായ 2019 ല്‍ രേഖപ്പെടുത്തിയ 450 കോടി എന്ന നിരക്കിനെ മറികടക്കുമെന്ന് അയാട്ട പറയുന്നു.

കോവിഡിനുമുമ്പുള്ള തിരക്കിലേക്ക് വ്യോമയാനമേഖല ഇപ്പോള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇത് എയര്‍ലൈനുകളുടെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നുവെന്ന് അയാട്ട പോളിസി ആന്‍ഡ് ഇക്കണോമിക് ഡയറക്ടര്‍ ആന്‍ഡ്രൂ മാറ്റേഴ്സ് പറഞ്ഞു.

ആഗോള എയര്‍ലൈന്‍ വ്യവസായത്തിന്റെ അറ്റാദായം 2024-ല്‍ 25.7 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2023-നെ അപേക്ഷിച്ച് നേരിയ പുരോഗതിയായിരിക്കും.2023-ലെ അവലോകനവും 2024-ലെ വീക്ഷണവും എയര്‍ലൈനുകളുടെ ട്രേഡ് അസോസിയേഷനായ അയാട്ട പുറത്തിറക്കി.

ഇന്ധന വില

അടുത്ത വര്‍ഷം ഇന്ധന വില ബാരലിന് ശരാശരി 113.8 ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, വ്യവസായത്തിന് മൊത്തം ഇന്ധന ബില്‍ 28100 കോടി ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് പ്രവര്‍ത്തന ചെലവിന്റെ 31 ശതമാനം വരും. 2024-ല്‍ എയര്‍ലൈനുകള്‍ 99 ബില്യണ്‍ ഗാലന്‍ ഇന്ധനം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎടിഎ അറിയിച്ചു.

2023 നെ അപേക്ഷിച്ച് 2024-ല്‍ യാത്രക്കാരുടെ വരുമാനം 1.8 ശതമാനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.2023-ലെ 58 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ ചരക്ക് അളവ് അടുത്ത വര്‍ഷം 61 ദശലക്ഷം ടണ്ണായി ഉയരുമെന്നു കരുതുന്നതായും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

'വീണ്ടെടുക്കല്‍ ശ്രദ്ധേയമാണെങ്കിലും, 2.7 ശതമാനം അറ്റാദായ മാര്‍ജിന്‍ മറ്റേതൊരു വ്യവസായത്തിലെയും നിക്ഷേപകര്‍ സ്വീകരിക്കുന്നതിനേക്കാള്‍ വളരെ താഴെയാണ്. ' വാല്‍ഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, എയര്‍ലൈനുകള്‍ എല്ലായ്‌പ്പോഴും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ക്രൂരമായി മത്സരിക്കും. എന്നാല്‍ കഠിനമായ നിയന്ത്രണങ്ങള്‍, ഉയര്‍ന്ന അടിസ്ഥാന സൗകര്യ ചെലവുകള്‍, നിറഞ്ഞ വിതരണ ശൃംഖല എന്നിവയാല്‍ അവര്‍ തടസങ്ങള്‍ നേരിടുന്നുമുണ്ട്.

ചൈന, ഓസ്ട്രേലിയ, ഇന്ത്യ എന്നിവര്‍ മഹാമാരിയില്‍ നിന്നും വളരെ വേഗം കരകയറി.

എങ്കിലും, ഏഷ്യാ പസഫിക് മേഖല 2023-ല്‍ 10 കോടി യുഎസ് ഡോളറിന്റെ അറ്റ നഷ്ടം റിപ്പോര്‍ട്ട് ചെയ്യുമെന്നും 2024-ല്‍ 110 കോടി യുഎസ് ഡോളറിന്റെ അറ്റാദായമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Tags:    

Similar News