യൂറോപ്പിലേക്ക് സൗജന്യ നിരക്കുമായി എയര്‍ ഇന്ത്യ

  • അഞ്ച് നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ നോണ്‍സ്‌റ്റോപ്പ് ഫ്‌ളൈറ്റുകള്‍
  • ബുക്കിംഗ് ഒക്ടോബര്‍ 14 വരെ

Update: 2023-10-12 09:32 GMT

 യുകെ ഉള്‍പ്പെടെ യൂറോപ്പിലെ തെരഞ്ഞെടുത്ത അഞ്ച് നഗരങ്ങളിലേക്കു  എയര്‍ ഇന്ത്യ സൌജന്യ  യാത്രാനിരക്കുകള്‍ അവതരിപ്പിച്ചു. കോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്), ലണ്ടന്‍ ഹീത്രൂ (യുകെ), മിലാന്‍ (ഇറ്റലി), പാരീസ് (ഫ്രാന്‍സ്), വിയന്ന (ഓസ്ട്രിയ) എന്നീ നഗരങ്ങളിലേക്കാണ് പ്രത്യേക സര്‍വീസ് ഉണ്ടാകുക. ഇവയെല്ലാം നോണ്‍-സ്‌റ്റോപ്പ് സര്‍വീസകള്‍ ആയിരിക്കും.40000 രൂപ മുതല്‍ (റൗണ്ട് ട്രിപ്പ്) 25000 രൂപവരെ(വണ്‍വേ) ഉള്ള നിരക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

2023 ഡിസംബര്‍ 15 വരെയുള്ള യാത്രയ്ക്കായി യാത്രക്കാര്‍ക്ക് ഒക്ടോബര്‍ 14 വരെ സ്‌പെഷ്യല്‍ ഫെയര്‍ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു.

എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ്, ഐഒഎസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പുകള്‍ ഉള്‍പ്പെടെ എല്ലാ ചാനലുകള്‍വഴിയും അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയും ടിക്കറ്റുകള്‍ ബുക്കുചെയ്യാം.

വില്‍പ്പനയ്ക്ക് ലഭ്യമായ സീറ്റുകള്‍ പരിമിതമാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് സീറ്റുകള്‍ ലഭിക്കുക എന്നും എയര്‍ലൈന്‍ അറിയിക്കുന്നു.

നിലവില്‍, ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും യൂറോപ്പിലെ ഈ അഞ്ച് നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ എല്ലാ ആഴ്ചയും 48 നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകളാണ് നടത്തുന്നത്.

വ്യത്യസ്ത നഗരങ്ങളിലെ ബാധകമായ വിനിമയ നിരക്കുകളും നികുതികളും കാരണം നിരക്കുകളില്‍ നേരിയ വ്യത്യാസമുണ്ടാകാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ടൗലൗസില്‍നിന്നും പുതിയ നിറത്തില്‍ പുറത്തിറങ്ങുന്ന എ350 വിമാനങ്ങള്‍ ഈ ശൈത്യകാലത്ത് ഇന്ത്യയിലേക്ക് എത്താന്‍ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. വിമാനത്തിന്റെ ചിത്രങ്ങള്‍  എക്‌സില്‍  എയര്‍ലൈന്‍ പങ്കുവെച്ചു.

Tags:    

Similar News