കൊച്ചി: നിരവധി പ്രധാന വികസന പ്രവർത്തനങ്ങൾ മുൻനിർത്തി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1500 കോടി മുതൽ 1600 കോടി രൂപ വരെ ചെലവഴിക്കാൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ; CIAL) രൂപരേഖ തയ്യാറാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.
കൗതുകകരമെന്നു പറയട്ടെ, സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ ശബരിമലയുടെ പണികൾ പുരോഗമിക്കുകയാണ്. അവിടെ ഭൂമി ഏറ്റെടുക്കുന്നതിന് പുറമെ, ഏകദേശം 3,500 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിലെ ചെലവുകൾ അവകാശ ഇഷ്യൂവിലൂടെ പുതുതായി നൽകുന്ന ഏകദേശം 478.2 കോടി രൂപയുടെ ഇക്വിറ്റി, ആന്തരിക സമ്പാദ്യം, കടം എന്നിവയുടെഒരു മിശ്രിതത്തിലൂടെയാണ് ഫണ്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
എന്നിരുന്നാലും, പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്രയുടെ (ഐസിആർഎ; ICRA) കണക്കനുസരിച്ച്, സിയാൽ ഇതുവരെ കടത്തിന്റെ കാര്യത്തിൽ തീരുമാനമാക്കിയിട്ടില്ല.
ടി3 ടെർമിനൽ വിപുലീകാരണം, കാർഗോ കോംപ്ലക്സ്, എയർപോർട്ട് ഹോട്ടലുകളുടെ നിർമ്മാണം, ഐടി സംവിധാനങ്ങളുടെയും സ്കാനിംഗ് ഉപകരണങ്ങളുടെയും നവീകരണം, വാണിജ്യ സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങിയ പദ്ധതികളാണ് സിയാൽ ഇപ്പോൾ നടത്താൻ ഉദ്ദേശിക്കുന്നത്.
ഉയരുന്ന ഉപയോക്തൃ ഫീസ്
ഇക്രയുടെ കണക്കുകൂട്ടലനുസരിച്ച്, 2023 ഏപ്രിൽ 1 മുതൽ ഉപയോക്തൃ വികസന ഫീസ് (UDF) വർദ്ധന, എയറോനോട്ടിക്കൽ താരിഫിലെ വളർച്ച, മൊത്തത്തിലുള്ള യാത്രക്കാരുടെ ട്രാഫിക്കിലെ വർധന, ഉയർന്ന നോൺ-എയറോനോട്ടിക്കൽ വരുമാനം എന്നിവ കാരണം 2023-24 സാമ്പത്തിക വർഷത്തിൽ (FY24) സിയാലിന്റെ വരുമാനം 15 ശതമാനത്തിലധികം വർദ്ധിക്കാൻ സാധ്യതയുണ്ട്.
2022 ഏപ്രിൽ 1 മുതൽ യുസർ ഫീസ് അവതരിപ്പിച്ച സിയാൽ, 2024 സാമ്പത്തിക വർഷത്തിൽ അത് വർധിപ്പിച്ചിട്ടുണ്ട്, ആഭ്യന്തര ടെര്മിനലിലെ യുസർ ഫീസ് 180 രൂപയിൽ നിന്ന് 230 രൂപയായി ഉയർത്തിയപ്പോൾ അന്താരാഷ്ട്ര ടെര്മിനലിലെ ഉപയോക്തൃ ഫീസ് ഒരു യാത്രക്കാരന് 400 രൂപയിൽ നിന്ന് 500 രൂപയായി വര്ധിപ്പിക്കുകയാണുണ്ടായത്.
കോവിഡ് സീസണിന് ശേഷം വിമാന ഗതാഗതം ഇനിയും ഉയർന്നിട്ടില്ലാത്ത സാഹചര്യത്തിലും മുൻവർഷത്തെ അപേക്ഷിച്ച് സിയാലിന്റെ വരുമാനം 2023-ൽ 87 ശതമാനം കുതിച്ചുയർന്ന് 940 കോടി രൂപയായി.
സിയാലിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള കടുത്ത മത്സരം, അതായത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കോയമ്പത്തൂർ ഇന്റർനാഷണൽ എയർപോർട്ട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ കൂടാതെ സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ ശബരിമല വിമാനത്താവളം കൂടി പറന്നുയരുന്നതോടെ പ്രവർത്തനം ശക്തമാക്കാനൊരുങ്ങുകയാണ് സിയാൽ.
സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ (32.4 ശതമാനം) ഓഹരി പങ്കാളിത്തമുള്ള സിയാൽ, മിക്ക വർഷങ്ങളിലും ലാഭമുണ്ടാക്കുന്ന സംരംഭമാണ്; എന്നാൽ, കേരള സർക്കാരിന് 40 ശതമാനത്തോളം ഉടമസ്ഥതയുള്ള മറ്റൊരു പദ്ധതിയായ കണ്ണൂർ വിമാനത്താവളം ഇതുവരെ ബ്രേക്ക് ഈവൻ ആയിട്ടില്ല എന്ന വസ്തുത നില നിൽക്കുന്നുണ്ട്.