കാത്തേ പസഫിക് 2024 ഫെബ്രുവരി മുതല്‍ സര്‍വീസ് ആരംഭിക്കും
ബോയിംഗ് 777 വിമാനവുമായിട്ടാണു കാത്തേ പസഫിക് തിരിച്ചെത്തുന്നത്
കാത്തേ പസഫിക് 2024 ഫെബ്രുവരി 2 മുതല്‍ ചെന്നൈയില്‍ നിന്ന് ഹോങ്കോങ്ങിലേക്കുള്ള മൂന്ന് നോണ്‍-സ്റ്റോപ്പ് പ്രതിവാര ഫ്‌ളൈറ്റ് സര്‍വീസുകള്‍ പുനരാരംഭിക്കും.
ബോയിംഗ് 777 വിമാനമായിരിക്കും സര്‍വീസിനായി ഉപയോഗിക്കുകയെന്നു കാത്തേ പസഫിക് അറിയിച്ചു.
40 ബിസിനസ് ക്ലാസും 32 പ്രീമിയം ഇക്കോണമിയും 296 ഇക്കോണമിയും അടങ്ങുന്ന 368 സീറ്റുകളുള്ള ത്രീ-ക്യാബിന്‍ ക്ലാസ് ലേഔട്ട് ആയിരിക്കും ബോയിംഗ് 777 വിമാനം.
ഹോങ്കോങ്ങില്‍ നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ചെന്നൈയിലേക്ക് സര്‍വീസ് നടത്തുക. ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും ചെന്നൈയില്‍നിന്നും ഹോങ്കോങ്ങിലേക്ക് സര്‍വീസ്.