അബുദാബിയിലേക്ക് ആകാശ എയര്‍

  • ഇന്ത്യയ്ക്കും യുഎഇക്കും ഇടയിലുള്ള വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റും
  • ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് ദോഹയിലേക്ക്
  • എയര്‍ലൈനിന്റെ നാലാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് അബുദാബി

Update: 2024-06-28 03:16 GMT

ആകാശ എയര്‍ ജൂലൈ 11 മുതല്‍ മുംബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും. 2022 ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച എയര്‍ലൈനിന്റെ നാലാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് അബുദാബി.

ഇന്ത്യയ്ക്കും യുഎഇക്കും ഇടയിലുള്ള വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനും ഇന്ത്യയ്ക്കും മിഡില്‍ ഈസ്റ്റിനുമിടയിലുള്ള വിമാന യാത്രാ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. അബുദാബിയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന നേരിട്ടുള്ള സര്‍വീസ് ആണ് എയര്‍ലൈന്‍ നടത്തുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ചില്‍ ദോഹയിലേക്കുള്ള വിമാനങ്ങളുമായാണ് ആകാശ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചത്. ജിദ്ദയിലേക്കും റിയാദിലേക്കും വിമാന സര്‍വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റ്, മദീന എന്നിവിടങ്ങളിലേക്കുള്ള ഗതാഗത അവകാശവും ഇതിന് ഉണ്ട്.

ഇന്ത്യയും അബുദാബിയും തമ്മിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി സാധ്യമാക്കുന്നത് രാജ്യത്തേക്കുള്ള വിനോദവും ബിസിനസ്സ് യാത്രയും വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

Tags:    

Similar News