പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ സ്ഥാപനവുമായി എയര്‍ഇന്ത്യ
- പരിശീലനസ്ഥാപനം മഹാരാഷ്ട്രയിലെ അമരാവതിയില്‍ സ്ഥാപിക്കും
- സ്ഥാപനം അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും
പ്രതിവര്‍ഷം 180 പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ ലക്ഷ്യമിട്ട് എയര്‍ഇന്ത്യ മഹാരാഷ്ട്രയില്‍ സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ അമരാവതിയിലായിരിക്കും പരിശീലന സ്ഥാപനം.
ബെലോറ വിമാനത്താവളത്തിലെ ഡിജിസിഎ ലൈസന്‍സുള്ള ഫ്‌ലൈറ്റ് ട്രെയിനിംഗ് ഓര്‍ഗനൈസേഷന്‍ (എഫ്ടിഒ) ദക്ഷിണേഷ്യയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്ഥാപനമായിരിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
എയര്‍ലൈന്‍ പറയുന്നതനുസരിച്ച്, വരാനിരിക്കുന്ന സൗകര്യം രാജ്യത്തെ ഏതൊരു ഇന്ത്യന്‍ വിമാനക്കമ്പനിയുടെയും ആദ്യത്തേതായിരിക്കും. കൂടാതെ പരിശീലനത്തിനായി 31 സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളും മൂന്ന് ഇരട്ട എഞ്ചിന്‍ വിമാനങ്ങളും ഉണ്ടായിരിക്കും.
30 വര്‍ഷത്തേക്ക് സൗകര്യം സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡെവലപ്മെന്റ് കമ്പനിയുടെ (എംഎഡിസി) ടെന്‍ഡര്‍ ലഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
അമരാവതിയിലെ എഫ്ടിഒ ഇന്ത്യന്‍ വ്യോമയാനത്തെ കൂടുതല്‍ സ്വാശ്രയമാക്കുന്നതിനും യുവാക്കള്‍ക്ക് പൈലറ്റുമാരായി പറക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും.
'ഈ എഫ്ടിഒയില്‍ നിന്ന് പുറത്തുവരുന്ന യുവ പൈലറ്റുമാര്‍, ലോകോത്തര വിമാനക്കമ്പനിയായി മാറാനുള്ള എയര്‍ ഇന്ത്യയുടെ അഭിലാഷത്തിന് ഊര്‍ജം പകരും,' എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
10 ഏക്കറില്‍ വികസിപ്പിക്കുന്ന ഈ സൗകര്യത്തില്‍ ഡിജിറ്റലായി പ്രവര്‍ത്തനക്ഷമമാക്കിയ ക്ലാസ് മുറികള്‍, ആഗോള അക്കാദമികള്‍ക്ക് തുല്യമായ ഹോസ്റ്റലുകള്‍, ഡിജിറ്റൈസ്ഡ് ഓപ്പറേഷന്‍ സെന്റര്‍, മെയിന്റനന്‍സ് യൂണിറ്റ് എന്നിവ ഉണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
എഫ്ടിഒ 26-26 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തോടെ പ്രവര്‍ത്തനക്ഷമമാകും.