ഇന്ത്യയുടേത് അതിവേഗം വളരുന്ന വ്യോമയാന വിപണി

  • അന്താരാഷ്ട്ര റൂട്ടുകളില്‍ ഇപ്പോഴും എയര്‍ ഇന്ത്യ പിന്നില്‍
  • പുതിയ വിമാനങ്ങള്‍ എത്തിക്കുന്നതില്‍ താമസം നേരിട്ടാല്‍ പ്രതിസന്ധി
  • എയര്‍ ഇന്ത്യ ജോലി എളുപ്പമുള്ള സ്ഥലമല്ല, എന്നാല്‍ ഇതിലും മികച്ച മറ്റൊരു സ്ഥലവുമില്ല: വില്‍സണ്‍

Update: 2023-06-06 06:26 GMT

അതിവേഗം വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യയുടേതെന്ന് എയര്‍ ഇന്ത്യ മേധാവി കാംബെല്‍ വില്‍സണ്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ ഇപ്പോഴും കമ്പനിക്ക് കാര്യമായ സാന്നിധ്യം രേഖപ്പെടുത്താനായിട്ടില്ല.

ഐഎടിഎ വേള്‍ഡ് എയര്‍ ട്രാന്‍സ്പോര്‍ട്ട് ഉച്ചകോടിയിലെ ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു എയര്‍ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ വില്‍സണ്‍.

അതിവേഗം വളരുന്ന വിപണി ആണെങ്കിലും അന്‍പതില്‍ താഴെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ (ആഭ്യന്തര കാരിയറുകളുള്ള) ആണ് നിലവിലുള്ളത്. ഇക്കാരണത്താല്‍ വിപണിയുടെ സാധ്യത മങ്ങുകയും ചെയ്യുന്നു.

ഈ വര്‍ഷം ആദ്യം എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ബോയിംഗിനും എയര്‍ബസിനുമാണ് ഇതിന്റെ ഓര്‍ഡര്‍ ലഭിച്ചത്.

എയര്‍ ഇന്ത്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കമ്പനി ശ്രമിക്കുകയാണെന്ന് വിമാന ഓര്‍ഡറിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വൈഡ് ബോഡി വിമാനങ്ങളുടെ കുറവ് പ്രത്യേകം പരാമര്‍ശിക്കുകയായിരുന്നു സിഇഒ.

എയര്‍ ഇന്ത്യയ്ക്ക് ഫണ്ട് ലഭ്യത കുറവായതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 13 ബോയിംഗ് 787 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യമാക്കാത്തതായിരുന്നു ഇതിനു കാരണം.

കൂടാതെ 30,000ത്തോളം സ്‌പെയര്‍ പാര്‍ട്‌സുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി ആവശ്യമായിരുന്നു എന്നും വില്‍സണ്‍ വ്യക്തമാക്കി. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ അധീനതയിലായിരുന്ന കമ്പനി ഭീമമായ നഷ്ടത്തിലായിരുന്നു. അതില്‍ നിന്ന് കരകയറ്റാന്‍ ഒരു തീരുമാനവും പര്യാപ്തമായിരുന്നില്ല.

അതിനായി വലിയ തുക കണ്ടെത്തേണ്ടിയിരുന്നു. കമ്പനിയെ നല്ല നിലയിലേക്ക് വളര്‍ത്താന്‍ അത് സ്വകാര്യ മേഖലക്ക് കൈമാറുക മാത്രമായിരുന്നു സര്‍ക്കാരിനുമുന്നിലെ ലക്ഷ്യം.

ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തത്.

നിരവധി അവസരങ്ങള്‍ മുന്നില്‍ തുറന്നുകിടക്കുമ്പോള്‍ വെറുതെ ഇരിക്കുന്നത് വളരെ നിരാശാജനകമാണ്. പുതിയ വിമാന വിതരണത്തില്‍ കാലതാമസമുണ്ടായാല്‍ അതും പ്രതിസന്ധി സൃഷ്ടിക്കും. സപ്ലൈ ചെയിന്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൊതുവായി ഉള്ളതായിരുന്നു.

ഇത് ജോലി ഏറ്റവും എളുപ്പമുള്ള സ്ഥലമല്ല, എന്നാല്‍ ഇതിലും മികച്ച മറ്റൊരു സ്ഥലമില്ലഇത് ജോലി ഏറ്റവും എളുപ്പമുള്ള സ്ഥലമല്ല, എന്നാല്‍ ഇതിലും മികച്ച മറ്റൊരു സ്ഥലമില്ല-എയര്‍ ഇന്ത്യയുടെ ചുക്കാന്‍ പിടിക്കുന്നതിനെക്കുറിച്ച് വില്‍സണ്‍ പറഞ്ഞു. ഇത് ഏറ്റവും രസകരവും ആവേശകരവുമായ വ്യോമയാന ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News