എട്ട് പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങി ഡുകാറ്റി

  • ഇറ്റാലിയൻ ആഡംബര ബൈക്ക് നിർമാതാക്കളാണ് ഡുകാറ്റി
  • കഴിഞ്ഞ വർഷം ആഗോളതലത്തിൽ അവതരിപ്പിച്ച സ്ട്രീറ്റ്ഫൈറ്റർ വേ4എസ് 2023 വരുന്നു
  • വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്താനാണ് ഈ നീക്കം

Update: 2024-01-04 13:39 GMT

ഇറ്റാലിയൻ ആഡംബര ബൈക്ക് നിർമ്മാതാക്കളായ ഡുകാറ്റി 2024ൽ ഇന്ത്യയിൽ എട്ട് പുതിയ ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. വിപണിയിലെ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു.

മൾട്ടിസ്ട്രാഡ വി 4 ആർഎസ്, ഡെസർട്ട്എക്സ് റാലി, പാനിഗേൽ വേ4 റേസിംഗ് റേപ്ലിക്ക 2023, ഡയവൽ ഫോർ ബെന്റ്ലി, മോൺസ്റ്റർ 30 ആൻ‌നിവേഴ്സാരിയോ, പാനിഗേൽ വി 4 എസ്പി2 30 ആൻ‌നിവേഴ്സാരിയോ 916 എന്നിവ കൂടാതെ കഴിഞ്ഞ വർഷം ആഗോളതലത്തിൽ അവതരിപ്പിച്ച പുതിയ സ്ട്രീറ്റ്ഫൈറ്റർ വേ4എസ് 2023 എന്നിവയാണ് പുതിയ മോഡലുകൾ.

2024-ന്റെ ഒന്നാം പാദത്തിൽ സ്ട്രീറ്റ്ഫൈറ്റർ വി 4 ലാംബോർഗിണിയോടെയാണ് ലോഞ്ച് പരിപാടി ആരംഭിക്കുന്നത്. തുടർന്ന് ക്യു2-ൽ ഡെസർട്ട്എക്സ് റാലി, ഹൈപ്പർമോട്ടാർഡ് 698 മോണോ, പുതിയ സ്ട്രീറ്റ്ഫൈറ്റർ വി 4 ശ്രേണി എന്നിവയും എത്തും. നാലാം പാദത്തിൽ പരിമിതമായ എണ്ണത്തിൽ ഇന്ത്യയിൽ എത്തിക്കുന്ന മൾട്ടിസ്ട്രാഡ വി 4 ആർഎസും ഡയവൽ ഫോർ ബെന്റ്ലിയും കമ്പനി അവതരിപ്പിക്കും.

2023-ൽ സ്ക്രാംബ്ലർ ശ്രേണി ആദ്യത്തെ മൂന്ന് പാദങ്ങളിൽ ഇല്ലാതിരുന്നിട്ടും പാനിഗേൽ വേ4, മൾട്ടിസ്ട്രാഡ വേ4, ഡയവൽ വേ4 എന്നിവ പോലുള്ള ബ്രാൻഡുകളിൽ നിന്നുമുള്ള പരമാവധി വിൽപ്പനയോടെ കമ്പനി ലക്ഷ്യങ്ങൾ നിറവേറ്റിയതായി ഡുകാറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടർ ബിപുൽ ചന്ദ്ര പറഞ്ഞു.

രണ്ട് പുതിയ ഡീലർഷിപ്പുകൾക്കൊപ്പം എട്ട് പുതിയ ഡ്യുക്കാറ്റി മോട്ടോർസൈക്കിളുകളും അവതരിപ്പിക്കാനിരിക്കെ, ഡ്യുക്കാറ്റി ഇന്ത്യയിൽ 2024 നെ വളരെ പ്രോമിസിംഗ് ആയി കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു.  

Tags:    

Similar News