രാജ്യത്തെ പിവി വിഭാഗത്തില്‍ 50% വിപണി വിഹിതത്തിന് സുസുക്കി

  • ഇന്ത്യയില്‍ കൂടുതല്‍ എസ്യുവി, എംപിവി മോഡലുകള്‍ കമ്പനി അവതരിപ്പിക്കും
  • മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക വിപണികളിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കും
;

Update: 2025-02-20 06:13 GMT
suzuki to regain 50% market share in passenger vehicle segment in the country
  • whatsapp icon

ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 50 ശതമാനം വിപണി വിഹിതം വീണ്ടുടുക്കാന്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. 2030 സാമ്പത്തിക വര്‍ഷത്തോടെ ഈ നേട്ടം കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി പുതിയ എന്‍ട്രി ലെവല്‍ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ കൂടുതല്‍ എസ്യുവി, എംപിവി മോഡലുകള്‍ രാജ്യത്ത് അവതരിപ്പിക്കും.

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തുകൊണ്ട് വലിയ വളര്‍ച്ചാ സാധ്യതയുള്ള മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക വിപണികളില്‍ ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു.

മാരുതി സുസുക്കി ഇന്ത്യയില്‍ 58.19 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ മാര്‍ക്കറ്റ് ലീഡര്‍ എന്ന നിലയില്‍ 50 ശതമാനം വിഹിതം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് സുസുക്കി പറഞ്ഞു. ആഭ്യന്തര പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി ഇന്ത്യയുടെ വിപണി വിഹിതം നിലവില്‍ 41 ശതമാനമാണ്.

ഇന്ത്യയിലെ ആവശ്യം നിറവേറ്റുന്നതിനും ആഗോള കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കുന്നതിനുമായി കമ്പനിയുടെ വാര്‍ഷിക ഉല്‍പാദന ശേഷ് ഉയര്‍ത്തുമെന്നും കമ്പനി പറയുന്നു.

രാജ്യത്ത് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ (ബിഇവി) ഉത്പാദനം, കയറ്റുമതി, വില്‍പ്പന എന്നിവയില്‍ ഒരു മുന്‍നിര കമ്പനിയാകാനും ഇത് ലക്ഷ്യമിടുന്നു. മാരുതി സുസുക്കി കഴിഞ്ഞ മാസം ഇ-വിറ്റാര പുറത്തിറക്കി, ഇത് ആഭ്യന്തര, കയറ്റുമതി വിപണികളില്‍ വില്‍ക്കും. 2030 സാമ്പത്തിക വര്‍ഷത്തോടെ നാല് ബിഇവി മോഡലുകള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു.

ഇന്ത്യയില്‍ ബിഇവി പ്രചാരത്തിലാക്കുന്നതിനായി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറില്‍ സുസുക്കി മുന്‍കൈയെടുത്ത് നിക്ഷേപം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഒന്നിലധികം പവര്‍ട്രെയിനുകളുള്ള മോഡലുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മാരുതി സുസുക്കി ഇന്ത്യയിലൂടെ കമ്പനി അറിയിച്ചു.

Tags:    

Similar News