മാരുതി കാറുകളുടെ വില വര്‍ധിപ്പിക്കുന്നു

  • ഏപ്രില്‍ മുതല്‍ വാഹന വിലയില്‍ നാല് ശതമാനം വരെ വര്‍ധനവ്
  • മോഡലിനെ ആശ്രയിച്ച് വിലവര്‍ധനയില്‍ മാറ്റം വരാം
;

Update: 2025-03-17 06:32 GMT
maruti suzuki set to hike prices
  • whatsapp icon

ഏപ്രില്‍ മുതല്‍ വാഹന വിലയില്‍ നാല് ശതമാനം വരെ വര്‍ധനവ് വരുത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ. വര്‍ധിച്ചുവരുന്ന ഉല്‍പ്പാദനച്ചെലവുകള്‍ സൃഷ്ടിക്കുന്ന നഷ്ടം കുറയ്ക്കുന്നതിനുള്ള നടപടിയാണിതെന്ന് കമ്പനി പറയുന്നു.

വര്‍ധിച്ചുവരുന്ന നിര്‍മാണ, പ്രവര്‍ത്തന ചെലവുകള്‍ കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍ കാറുകളുടെ വില ഉയര്‍ത്താന്‍ കമ്പനി പദ്ധതിയിടുന്നതായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ഒരു റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

വില വര്‍ധന 4 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോഡലിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെലവ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനും പരിശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ വര്‍ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറേണ്ടി വന്നേക്കാം, കമ്പനി പറയുന്നു.

എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ ഇന്‍വിക്ടോ വരെയുള്ള മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി വില്‍ക്കുന്നു.

ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. 

Tags:    

Similar News