ഫോക്സ്വാഗന്റെ നികുതി ബില്‍ റദ്ദാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

  • കമ്പനിയുടെ നികുതി ബില്‍ 1.4 ബില്യണ്‍ ഡോളറിന്റേത്
  • കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പിഴയും വൈകിയ പലിശയും ഉള്‍പ്പെടെ 2.8 ബില്യണ്‍ കമ്പനി നല്‍കേണ്ടിവരും
;

Update: 2025-03-23 12:22 GMT

വാഹന നിര്‍മാതാവായ ഫോക്‌സ് വാഗന്റെ നികുതി റദ്ദാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 1.4 ബില്യണ്‍ ഡോളറിന്റെ നികുതി ബില്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കമ്പനി മുംബൈയിലെ ഒരു കോടതിയെ സമീപിച്ചിരുന്നു. ഇതിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇത് മറ്റ് കമ്പനികള്‍ക്ക് പ്രോത്സാഹനവും ആകുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

12 വര്‍ഷത്തെ ഫോക്സ്വാഗണ്‍ കയറ്റുമതി സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട കേസ് കോടതിയിലെത്തിയത്.

ഇന്ത്യയിലെ തങ്ങളുടെ ബിസിനസിന് ഇത് ജീവന്മരണ വിഷയമാണെന്നാണ് വാഹന നിര്‍മാതാവ് ഈ കേസിനെ വിശേഷിപ്പിച്ചത്. കൂടാതെ മുംബൈയിലെ ഹൈക്കോടതിയില്‍ നികുതി അതോറിറ്റിക്കെതിരെ കമ്പനി പോരാടുകയുമാണ്.

ഉയര്‍ന്ന താരിഫ് ഒഴിവാക്കാന്‍ വേണ്ടി, ചില ഓഡി, ഫോക്സ്വാഗണ്‍, സ്‌കോഡ കാറുകളുടെ ഘടക ഇറക്കുമതി തെറ്റായി തരംതിരിച്ചതായി ഫോക്സ്വാഗണ്‍ യൂണിറ്റായ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ ആരോപിക്കുന്നു.

അതേസമയം ഇറക്കുമതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും ഡാറ്റയും ഫോക്സ്വാഗണ്‍ മറച്ചുവെച്ചതാണ് കാലതാമസത്തിന് കാരണമായതെന്ന് ഇന്ത്യന്‍ നികുതി അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. കാര്‍ നിര്‍മ്മാതാവിന്റെ ന്യായവാദം അംഗീകരിക്കുന്നത് ഇറക്കുമതിക്കാര്‍ക്ക് സുപ്രധാന വിവരങ്ങള്‍ മറച്ചുവെക്കാനും നികുതി അതോറിറ്റിക്ക് അന്വേഷണം നടത്താനുള്ള സമയപരിധി കഴിഞ്ഞുവെന്ന് അവകാശപ്പെടാനും ഇടയാക്കുമെന്ന് ഫയലിംഗില്‍ അതോറിറ്റി പറഞ്ഞു. ഇത് 'വിനാശകരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്ന് അവര്‍ ഫയലിംഗില്‍ പറഞ്ഞു.

കേസ് തിങ്കളാഴ്ച പരിഗണിക്കും. ഫോക്‌സ്വാഗനും ഇന്ത്യന്‍ സര്‍ക്കാരും അഭിപ്രായത്തിനായുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിച്ചില്ല.

ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഫോക്സ്വാഗണിന്റെ പങ്ക് താരതമ്യേന ചെറുതാണ്. കൂടാതെ അവരുടെ ഓഡി ബ്രാന്‍ഡായ മെഴ്സിഡസ്, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര എതിരാളികളേക്കാള്‍ പിന്നിലുമാണ്. കമ്പനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പിഴയും വൈകിയ പലിശയും ഉള്‍പ്പെടെ 2.8 ബില്യണ്‍ ഡോളറിന്റെ നികുതി ബില്‍ അവര്‍ നേരിടേണ്ടിവരും.

ഫോക്‌സ്‌വാഗണ്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ജഡ്ജിമാരുടെ മുമ്പാകെയല്ല, അതോറിറ്റിയുമായി ഇടപഴകി നികുതി നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതിയോട് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ഫയലിംഗില്‍ വ്യക്തമാക്കുന്നു. 

Tags:    

Similar News